/sathyam/media/media_files/ssuxzROUFgsXAeiMWtlk.jpg)
ആലപ്പുഴ: മുല്ലക്കൽ തെരുവിൽ സ്ഥിതിചെയ്യുന്ന എം.പി. ഗുരു ദയാലിൻ്റെ ഉടമസ്ഥതയിലുള്ള ഗുരു ജ്വല്ലറിയിൽ കവർച്ച. ഏഴ് കിലോ വെള്ളി ആഭരണങ്ങളും, ഗോൾഡ് മിൽറ്റ് ചെയ്ത 6 ലക്ഷം രൂപ വിലമതിക്കുന്ന ആഭരണങ്ങളുമാണ് മോഷണം പോയത്. ആകെ 13 ലക്ഷം രൂപയുടെ നഷ്ടം കണകാക്കുന്നു.
/sathyam/media/media_files/M9DUY3CDZGFFa2LXzoj5.jpg)
കടയുടെ പുറകിൽ കൂടി കടന്ന കള്ളൻ സീലിങ്ങ് പൊളിച്ചാണ് അകത്ത് കടന്നത്. മുഖമാസ്ക്ക്, കൈ ഉറ എന്നിവ ധരിച്ചതിനാൽ പ്രതികളെ കുറിച്ചുള്ള സൂചനകൾ ലഭിച്ചിട്ടില്ല. കടയിലേയും, മറ്റ് സ്ഥാപനങ്ങളിലേയും സി.സി. ടി. വി ദൃശ്യങ്ങൾ പരിശോധിച്ച് വരികയാണെന്ന് 'നോർത്ത് എസ്.ച്ച്. ഒ സജീവ് കുമാർ പറഞ്ഞു.
നോർത്ത് സി.ഐ. സജീവ്കുമാറിൻ്റെ നേതൃത്വത്തിൽ പ്രത്യേക സ്ക്വാഡ് രൂപീകരിച്ച് അന്വേഷണം ഊർജിതമാക്കിയട്ടുണ്ട്. സംഭവസ്ഥലത്ത് ഡി.വൈ. എസ്.പി. മധുബാബു. സി.ഐ. സജീവ് കുമാർ, പ്രിൻസിപ്പൾ എസ്.ഐ.അനീഷ് കെ. ദാസ്.എസ്. ഐ. അബ്ദുൽ. എന്നിവർ സംഭവസ്ഥലത്ത് എത്തി അന്വേഷണം ആരംഭിച്ചു. ഫിംഗർപ്രിൻ്റ് വിദഗ്ദരും ഡോഗ് സ്ക്വാഡ് പരിശോധന നടത്തി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us