/sathyam/media/media_files/Ig1ESw8whBasCkU3yPuL.jpg)
ആലപ്പുഴ: ജില്ലയിലെ ഗോൾഡൻ സ്ട്രീറ്റായ മുല്ലക്കലിൽ പോലീസ് പെട്രോളിങ്ങ് ശക്തമാക്കണമെന്ന് ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചൻ്റ്സ് അസോസിയേഷൻ ജില്ലാ കമ്മറ്റി ആവശ്യപ്പെട്ടു. സംഗീത ജുവലറി മോഷണവുമായി ബന്ധപ്പെട്ട് സംഘടന സ്ഥാപിച്ച സി.സി. ടി. വി. ക്യാമറ പോലീസ് ചിലവിൽ പുനസ്ഥാപിക്കക്കമെന്ന് ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർമർച്ചൻ്റ്സ് അസോസിയേഷൻ ജില്ലാ കമ്മറ്റി ആവശ്യപ്പെട്ടു.
അന്നത്തെ പോലീസ് ചീഫ് മുല്ലക്കലുള്ള വ്യാപാരികളുടെ സ്വത്തിനും, മുതലിനും സംരക്ഷണം നൽകാമെന്ന ഉറപ്പിന്മേൾ സ്ഥാപിച്ച ക്യാമറകൾ റോഡ നിർമ്മാണവുമായി ബന്ധപ്പെട്ട്പോലീസ് എടുത്ത് മാറ്റിയിരുന്നു ഗുരു ജുവലറി മോഷണത്തോടെ വ്യാപാരികൾ ആശങ്കയിലാണ് ഓൾ കേരള ഗോൾഡ് ആൻഡ്സിൽ വർ മർച്ചൻ്റ്സ് അസോസിയേഷൻ ആലപ്പുഴ ടൗൺ പ്രസിഡൻ്റും.
മുല്ലക്കൽ ഗുരുജുവലറി ഉടമയുമായ എം.പി. ഗുരു ദയാലിൻ്റെ കടയിൽ നടന്ന മോഷണം സംബന്ധിച്ച് സമഗ്ര അന്വേഷണം നടത്തണ മെന്ന് ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചൻ്റ് സ് അസോസി യേഷൻ ജില്ലാ പ്രസി ഡൻ്റ് നസീർ പുന്നക്കൽ സംസ്ഥാന വർക്കിംഗ് പ്രസിഡൻ്റ് റോയി പാലത്ര, ജില്ലാസെക്രട്ടറിമാരായ എ ബി തോമസ്, കെ. നാസർ,വിഷ്ണുസാഗർ, ബ്രദേഴ്സ് റഷീദ്, മുരുകഷാജി, വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന സെക്രട്ടറി സബിൽ രാജ്, വ്യാപാരി വ്യവസായി സമിതി ജില്ലാസെക്രട്ടറി എ.ബി. അഫ്സൽ എന്നിവർ പ്രസംഗിച്ചു
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us