ഹോട്ടലിലെ ഉരുളക്കിഴങ്ങ് പെട്ടിയില്‍ നിന്ന് എട്ടടി നീളമുള്ള പെരുമ്പാമ്പിനെ കണ്ടെത്തി

ഉരുളക്കിഴങ്ങിന് മിതേ ചുരുണ്ട് കിടന്ന നിലയിലാണ് പാമ്പിനെ കണ്ടെത്തിയത്.

New Update
snake

മുംബൈ: ഹോട്ടലിലെ ഉരുളക്കിഴങ്ങ് പെട്ടിയില്‍ നിന്ന് എട്ടടി നീളമുള്ള പെരുമ്പാമ്പിനെ കണ്ടെത്തി. മഹാാഷ്ട്രയിലെ ചന്ദ്രപുരിലെ ഹോട്ടലിലാണ് സംഭവം. ഹോട്ടല്‍ ജിവനക്കാരന്‍ ഉരുളക്കിഴങ്ങ് എടുക്കാന്‍ പെട്ടി തുറന്നപ്പോഴാണ് പെരുമ്പാമ്പിനെ കണ്ടത്. ഉരുളക്കിഴങ്ങിന് മിതേ ചുരുണ്ട് കിടന്ന നിലയിലാണ് പാമ്പിനെ കണ്ടെത്തിയത്. 

Advertisment

ഉടന്‍ തന്നെ ഹോട്ടല്‍ ഉടമ പ്രദേശത്തെ പാമ്പുപിടിത്തക്കാരനെ വിവരമറിയിച്ചു. പാമ്പിനെ ഉരുളക്കിഴങ്ങ് പെട്ടിയില്‍ നിന്ന് ചാക്കിലേക്ക് മാറ്റി. പിന്നീട് ലോഹറയിലെ വനത്തില്‍ പെരുമ്പാമ്പിനെ തുറന്നുവിട്ടു.

Advertisment