Advertisment

വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ സന്ദര്‍ശകര്‍ക്ക് ഇ-പാസ് നിര്‍ബന്ധമാക്കിയതോടെ മൂന്നാറില്‍ തിരക്കേറി

ഊട്ടി, കൊടൈക്കനാല്‍ തുടങ്ങിയ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിലാണ് സന്ദര്‍ശകര്‍ക്ക് ഇ-പാസ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

author-image
ആനി എസ് ആർ
Updated On
New Update
wetyuiuytrertyui

മിഴ്‌നാട്ടിലെ വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ സന്ദര്‍ശകര്‍ക്ക് ഇ-പാസ് നിര്‍ബന്ധമാക്കിയതോടെ മൂന്നാറില്‍ തിരക്കേറി. വിനോദസഞ്ചാര മേഖലയ്ക്ക് വലിയ ഉണര്‍വാണ് ഇതിലൂടെ ഉണ്ടായിരിക്കുന്നത്. ഊട്ടി, കൊടൈക്കനാല്‍ തുടങ്ങിയ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിലാണ് സന്ദര്‍ശകര്‍ക്ക് ഇ-പാസ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇ-പാസ് ലഭിക്കാതെ വന്നതോടെ പലരും തമിഴ്‌നാട്ടിലെ വിനോദസഞ്ചാരകേന്ദ്രങ്ങള്‍ ഉപേക്ഷിച്ച് മൂന്നാറിലെത്തി.

Advertisment

ഇതോടെ ഗതാഗതക്കുരുക്ക് അതിരൂക്ഷമായി. കൂടാതെ, റിസോര്‍ട്ടുകളില്‍ മുറികള്‍ ലഭ്യമല്ലാതായി. മൂന്നാറില്‍ കൂടുതല്‍ സൗകര്യം ഒരുക്കേണ്ടതിന്റെ ആവശ്യകതയാണ് ഇത് ചൂണ്ടിക്കാട്ടുന്നത്.  

നേരത്തേ മാട്ടുപ്പട്ടി, രാജമല തുടങ്ങിയ സ്ഥലങ്ങളിലാണ് കൂടുതലായി ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടിരുന്നത്. എന്നാല്‍ ഇപ്പോള്‍ പ്രദേശത്തെ എല്ലാ വിനോദസഞ്ചാര കേന്ദ്രങ്ങളിലും വന്‍ ഗതാഗതക്കുരുക്കാണ് അനുഭവപ്പെടുന്നത്. ആനച്ചാല്‍-മൂന്നാര്‍, മൂന്നാര്‍-മാട്ടുപ്പട്ടി തുടങ്ങിയ റൂട്ടുകളില്‍ 10 കിലോമീറ്റര്‍ യാത്രചെയ്യാന്‍ തിരക്കേറിയ ദിവസങ്ങളില്‍ നാല് മണിക്കൂറിലേറെ സമയമെടുക്കുന്നുണ്ട്. രാജമലയിലും വന്‍ ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്നുണ്ട്.

munnar-witnessed-heavy-tourist
Advertisment