ചേറ്റുവ: മണപ്പുറത്തിന്റെ ഗ്രാമീണ പത്രപ്രവർത്തകൻ വി അബ്ദുക്കയുടെ സ്മരണയിൽ ചേറ്റുവയിൽ മുസ്‌ലിം ലീഗിന്റെ സ്നേഹാദരം. എസ്എസ്എൽസി, പ്ലസ് ടു വിജയികളെയും മദ്രസ പത്താം ക്ലാസ് വിജയികളെയുമാണ് മുസ്‌ലിം ലീഗ് എങ്ങണ്ടിയൂർ പഞ്ചായത്ത് കമ്മിറ്റി മൊമെന്റോ നൽകി ആദരിച്ചത്.
/sathyam/media/media_files/lWsnLbQ8tvvBrUrTe3S5.jpeg)
38 വർഷത്തെ പ്രവാസ ജീവിതത്തിനു ശേഷം തിരിച്ചെത്തിയ ദുബായ് കെഎംസിസി സംസ്ഥാന നേതാവ് ഉബൈദ് ചേറ്റുവയെയും ചടങ്ങിൽ ആദരിച്ചു.മുസ്‌ലിം ലീഗ് ജില്ല കൗൺസിലർ വി പി അബ്ദുൽ ലത്തീഫ് ഹാജി അധ്യക്ഷത വഹിച്ചു. മുസ്‌ലിം ലീഗ് ജില്ല സെക്രട്ടറിയും ജില്ലാ പഞ്ചായത്തംഗവുമായ അഡ്വ വി എം മുഹമ്മദ് ഗസാലി ഉദ്ഘാടനം ചെയ്തു. മുസ്‌ലിം യൂത്ത് ലീഗ് ജില്ല പ്രസിഡണ്ട് എ എം സനൗഫൽ മുഖ്യപ്രഭാഷണം നടത്തി.
മുസ്‌ലിം ലീഗ് പഞ്ചായത്ത് പ്രസിഡണ്ട് ആർ എം സിദ്ദീഖ്, ജനറൽ സെക്രട്ടറി പി എം മുഹമ്മദ് റാഫി, മണ്ഡലം ജനറൽ സെക്രട്ടറി പി വി ഉമ്മർകുഞ്ഞി, വൈസ് പ്രസിഡണ്ട് സുബൈർ വലിയകത്ത്, ഗ്രാമ പഞ്ചായത്തംഗങ്ങളാ യ സുമയ്യ സിദ്ദീഖ്, ഓമന സുബ്രഹ്മണ്യൻ, നേതാക്കളായ വി എസ് റഫീഖ്, ജാസ്മി നിഷാദ്, ജാസിർ, സിദ്ദീഖ്, ബിഎംടി റൗഫ്, പി ടി അക്ബർ പ്രസംഗിച്ചു.