Advertisment

നറുക്കെടുപ്പിലൂടെ നിരവധി സമ്മാനങ്ങള്‍ നേടാന്‍ അവസരമൊരുക്കി മുത്തൂറ്റ്‌ ഫിന്‍കോര്‍പ്പിന്റെ `ഓണസമ്മാനം'

ബമ്പര്‍ സമ്മാനമായി രണ്ടു ഭാഗ്യശാലികള്‍ക്ക്‌ ഹോണ്ട ആക്‌റ്റിവ സ്‌കൂട്ടറും ഗ്രാന്‍ഡ്‌ പ്രൈസ്‌ നേടുന്ന ഒരു ഭാഗ്യശാലിക്ക്‌ ടാറ്റ ടിയാഗോ കാറുമാണ്‌ സമ്മാനം.

New Update
ertyukjhgtyuioiuyt

കൊച്ചി: 137 വര്‍ഷത്തെ പാരമ്പര്യമുള്ള മുത്തൂറ്റ്‌ പാപ്പച്ചന്‍ ഗ്രൂപ്പിന്റെ (നീല മുത്തൂറ്റ്‌) പതാകവാഹന കമ്പനിയായ മുത്തൂറ്റ്‌ ഫിന്‍കോര്‍പ്പ്‌ ലിമിറ്റഡ്‌ `ഓണസമ്മാനവു'മായി ഓണത്തെ വരവേല്‍ക്കാന്‍ ഒരുങ്ങുന്നു. ഒക്‌ടോബര്‍ ഏഴ്‌ വരെയാണ്‌ ലക്കിഡ്രോ മല്‍സരം. കേരളത്തിലുടനീളമുള്ള മുത്തൂറ്റ്‌ ഫിന്‍കോര്‍പ്പിന്റെ ബ്രാഞ്ചുകളില്‍ നിന്നും സേവനമോ ഉല്‍പ്പന്നമോ സ്വീകരിക്കുന്ന ഉപഭോക്താക്കള്‍ക്കാണ്‌ നറുക്കെടുപ്പിലൂടെ സമ്മാനങ്ങള്‍ നേടാന്‍ അവസരം.



ആഴ്‌ചതോറും നടക്കുന്ന നറുക്കെടുപ്പില്‍ വിജയിക്കുന്നവര്‍ക്ക്‌ ടിവിഫ്രിഡ്‌ജ്‌സ്വര്‍ണ നാണയങ്ങള്‍ തുടങ്ങിയ മെഗാ സമ്മാനങ്ങള്‍ സ്വന്തമാക്കാം. ബമ്പര്‍ സമ്മാനമായി രണ്ടു ഭാഗ്യശാലികള്‍ക്ക്‌ ഹോണ്ട ആക്‌റ്റിവ സ്‌കൂട്ടറും ഗ്രാന്‍ഡ്‌ പ്രൈസ്‌ നേടുന്ന ഒരു ഭാഗ്യശാലിക്ക്‌ ടാറ്റ ടിയാഗോ കാറുമാണ്‌ സമ്മാനം. ദിവസേനയുള്ള നറുക്കെടുപ്പില്‍ വിജയിക്കുന്നവര്‍ക്കും സമ്മാനങ്ങളുണ്ട്‌. നറുക്കെടുപ്പ്‌ പൂര്‍ത്തിയായ ശേഷമായിരിക്കും ബമ്പര്‍ഗ്രാന്‍ഡ്‌ സമ്മാനങ്ങള്‍ക്കുള്ള വിജയികളെ പ്രഖ്യാപിക്കുക.



ആഗോള മലയാളികളുടെ വലിയ ആഘോഷമാണ്‌ ഓണമെന്നും ഓണസമ്മാനത്തിലൂടെ ഈ വര്‍ഷത്തെ ഓണാഘോഷങ്ങള്‍ക്ക്‌ അല്‍പ്പം കൂടി മധുരം പകരുന്നതിന്റെ ആവേശത്തിലാണ്‌ തങ്ങളെന്നും മുത്തൂറ്റ്‌ ഫിന്‍കോര്‍പ്പ്‌ ലിമിറ്റഡ്‌ സിഇഒ ഷാജി വര്‍ഗീസ്‌ പറഞ്ഞു.



സംസ്ഥാനത്തുടനീളമുള്ള 759 ബ്രാഞ്ചുകളിലൂടെ ഏറ്റവും വലിയ ബാങ്കിങ്ങേതര ധനകാര്യ സ്ഥാപനമായ തങ്ങള്‍ക്ക്‌ ഉപഭോക്താക്കളോടൊപ്പം ഓണം ആഘോഷിക്കാനുള്ള ഈ അവസരം വലിയ ബഹുമതിയാണ്‌. എല്ലാ ജില്ലകളില്‍ നിന്നും മികച്ച പങ്കാളിത്തമാണ്‌ പ്രതീക്ഷിക്കുന്നത്‌. ഗോള്‍ഡ്‌ ലോണിന്‌ പുറമെ ബിസിനസ്‌ ലോണ്‍പ്രോപ്പര്‍ട്ടി ലോണ്‍ടൂവീലര്‍ ലോണ്‍യൂസ്‌ഡ്‌ കാര്‍ ലോണ്‍ഫോറെക്‌സ്‌ തുടങ്ങിയ സേവനങ്ങളിലൂടെ ഉപഭോക്താക്കള്‍ക്ക്‌ അവരുടെ സ്വപ്‌നങ്ങള്‍ സഫലമാക്കാന്‍ സാധിക്കുന്നതില്‍ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു. മല്‍സര വിജയികളെ നേരിട്ട്‌ ഫലം അറിയിക്കും.

Advertisment