/sathyam/media/media_files/2024/10/31/4W7G47H3XrkEh2S8FVBR.jpeg)
കൊച്ചി: മുത്തൂറ്റ് എം മാത്യു ഗ്രൂപ്പിന്റെ കമ്പനികളിലൊന്നായ മുത്തൂറ്റ് റോയല്‍ ഗോള്‍ഡ് ഭഗവാന്‍ മുരുഗന്റെ രൂപമുള്ള നാണയം പുറത്തിറക്കി. സേലത്തെ പുതിരഗൗണ്ടപാളയത്തെ മുതുമല മുരുഗന്‍ ക്ഷേത്രത്തില്‍ നടന്ന ചടങ്ങില്‍ മുത്തൂറ്റ് മിനി ഫിനാന്‍സിയേഴ്‌സ് ലിമിറ്റഡ് ചീഫ് ഓപറേറ്റിങ് ഓഫീസര്‍ ശ്രീജില്‍ മുകുന്ദ്, മുത്തൂറ്റ് റോയല്‍ ഗോള്‍ഡ് അസോസിയേറ്റ് വൈസ് പ്രസിഡന്റ് ജിസണ്‍ തോമസ്, സീനിയര്‍ സോണല്‍ മാനേജര്‍ പി. ബാലസുബ്രമണ്യന്, റീജിയണല്‍ മാനേജര്‍മാരായ മുരുഗന്‍, ധര്‍മ്മലിംഗം, വിജിലന്‍സ് ഓഫീസര്‍ രാജ, ബ്രാഞ്ച് മാനേജര്‍മാരായ പ്രഭാകരന്, മുരുഗേശന്‍, ശക്തിവേല്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ഒന്ന്, രണ്ട്, നാല്, എട്ട് ഗ്രാം തൂക്കത്തില്‍ നാണയങ്ങള്‍ ലഭ്യമാണ്.
മനോഹരമായി രൂപകല്‍പ്പന ചെയ്‌ത സ്വര്‍ണ്ണ നാണയങ്ങളും ആഭരണങ്ങളും വിവിധ പേയ്‌മെന്റ് ഓപ്‌ഷനുകളിലൂടെ ജനങ്ങളിലേക്കെത്തിക്കാനുള്ള ആശയത്തിലാണ് മുത്തൂറ്റ് റോയല്‍ ഗോള്‍ഡ് സ്ഥാപിതമായത്. നൂതനമായ ഈ സംരംഭം സ്വര്‍ണ്ണത്തിന്റെ ഉടമസ്ഥാവകാശം കൂടുതല്‍ സാധ്യമാക്കുന്നുവെന്ന് മാത്രമല്ല ഭഗവാന്‍ മുരുഗന്‍ നാണയത്തിന്റെ അവതരണം ഉപഭോക്താകളുടെ വ്യക്തിഗത ആവശ്യങ്ങള്‍ക്ക് അനുയോജ്യമായ നിക്ഷേപ പദ്ധതികള്‍ വികസിപ്പിക്കാനും പ്രാപ്‌തരാക്കും.