/sathyam/media/media_files/2026/02/04/vasavan-2026-02-04-18-32-17.jpg)
കോട്ടയം: നാഗമ്പടം മഹാദേവ ക്ഷേത്ര വികസനത്തിനു മന്ത്രിസഭാ യോഗം രണ്ടു കോടി രൂപ അനുവദിച്ചു.
ശിവഗിരി തീര്‍ഥാടനത്തിനു ശ്രീനാരായണ ഗുരു അനുമതി നല്‍കിയ ഇടം എന്ന നിലയ്ക്കാണു നാഗമ്പടം മഹാദേവക്ഷേത്രത്തിനു തുക അനുവദിച്ചത്.
കഴിഞ്ഞ ദിവസം കോട്ടയം എസ്.എന്‍.ഡി.പി യൂണിയന്‍ നേതൃത്വത്തില്‍ നാഗമ്പടം ക്ഷേത്രത്തില്‍ പത്മഭൂഷന്‍ നേടിയ വെള്ളാപ്പള്ളി നടേശനു നൽകിയ സ്വീകരണത്തിൽ കടുത്ത വിമര്‍ശനം ഉയര്‍ത്തിയിരുന്നു.
നമ്മുടെ വോട്ടിനു കോട്ടയത്തു വില ഉണ്ടെന്നു തെളിയിക്കണം. ഇവിടെ കോട്ടയത്ത് ഈഴവന്റെ വോട്ടിനു വിലയില്ല. ഈഴവ സമുദായത്തിന് എന്തു കിട്ടി? കോട്ടയത്ത് ആകെ ഒരു എം.എല്‍.എ ഉണ്ടെന്നു അദ്ദേഹം പറഞ്ഞു.
സംഘടിത മത ശക്തികള്‍ ഏല്ലാം കൊണ്ടുപോയപ്പോള്‍ അസംഘടിത ഭൂരിപക്ഷ സമുദായങ്ങള്‍ക്ക് ഒന്നും കിട്ടിയില്ല.
പാര്‍ലമെന്റിലായാലും നിയമസഭയിലായാലും നമ്മള്‍ക്കു വേണ്ടി പറയാന്‍ പ്രതിനിധികള്‍ ഉണ്ടോ എന്നും അദ്ദേഹം ചോദിച്ചിരുന്നു.
ബജറ്റില്‍ കോട്ടയം ചെറിയ പള്ളിക്കു തീര്‍ഥാടന വികസനത്തിനായി രണ്ടു കോടി അനുവദിച്ചിരുന്നു.
ഇതോടെ ഈഴവ സമുദായത്തെ സര്‍ക്കാര്‍ അവഗണിക്കുന്നു എന്ന വികാരം ശക്തമായി.
തുടർന്നാണ് സാമുദായിക സമവാക്യം നിലനിര്‍ത്താന്‍ നാഗമ്പടം ക്ഷേത്രത്തിനും മന്ത്രി സഭാ യോഗത്തില്‍ രണ്ടു കോടി അനുവദിച്ചത്.
മന്ത്രി വി.എന്‍. വാസവന്‍ ഇടപെട്ടാണു തുക അനുവദിച്ചത്.
അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ ഈഴവ സമുദായത്തിന്റെ പന്തുണ ഏറ്റുമാനൂരില്‍ ഉറപ്പക്കുക കൂടിയാണ് വാസവന്റെ ലക്ഷ്യം.
കടുത്ത ഭരണ വിരുദ്ധ വികാരം നില നില്‍ക്കുന്നതിനാല്‍ മന്ത്രി വാസവന് ഏറ്റുമാനൂരില്‍ വിജയിക്കണമെങ്കില്‍ ഈഴവ സമുദായത്തിന്റെ പിന്തുണ കൂടിയേ തീരൂ.
ഇക്കുറി തദ്ദേശ തെരഞ്ഞെടുപ്പില്‍ ഏറ്റുമാനൂര്‍ മണ്ഡത്തിലെ തിരുവാര്‍പ്പ് പഞ്ചായത്തില്‍ മാത്രമാണ് എല്‍.ഡി.എഫിനു വിജയിക്കാന്‍ സാധിച്ചത്.
യു.ഡി.എഫില്‍ ഏറ്റുമാനൂര്‍ മണ്ഡലം കോണ്‍ഗ്രസ് ഏറ്റെടുത്ത് മത്സരിക്കാന്‍ തയാറാകുന്നതു വാസവന്റെ ആശങ്ക കൂട്ടുന്നുണ്ട്. ഏറ്റുമാനൂരിൽ ഡി.സി.സി പ്രസിഡന്റ് നാട്ടകം സുരേഷ് മത്സരിക്കുമെന്നാണ് സൂചനകള്‍.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us