/sathyam/media/media_files/lf7FqRloO8S6Ah7oBhHO.jpeg)
ഡിസ്‌നി പ്ലസ് ഹോട്ട്‌സ്റ്റാറില്‍ പ്രദര്‍ശനത്തിനെത്തുന്ന നാലാമത്തെ വെബ് സീരീസാണിത്. സുരാജ് വെഞ്ഞാറമൂട് പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്ന വെബ് സീരീസ് നാഗേന്ദ്രന്‍സ് ഹണിമൂണ്‍സ്. ജൂലൈ 19 മുതലാണ് സ്ട്രീമിങ് ആരംഭിച്ചത്. തൊഴില്‍ രഹിതനും അലസനുമായ നാഗേന്ദ്രന്‍ എന്ന യുവാവാണ് സീരീസിലെ കേന്ദ്രകഥാപാത്രം.
നാട്ടുകാരുടെ അംഗീകാരം പിടിച്ചു പറ്റാന്‍ വിദേശത്ത് ഒരു ജോലി ചെയ്യുക എന്നതാണ് അയാളുടെ സ്വപ്നം. അതിന് പണം കണ്ടെത്താന്‍ അയാള്‍ കണ്ടെത്തുന്ന മാര്‍ഗ്ഗം വിവാഹം കഴിക്കുക എന്നതാണ്. അതും ഒന്നിലേറെ വിവാഹങ്ങള്‍. അതില്‍ നിന്ന് ലഭിക്കുന്ന സ്ത്രീധനമാണ് നാഗേന്ദ്രന്റെ ലക്ഷ്യം. ഏറെ രസകരമായ മൂഹൂര്‍ത്തങ്ങളാണ് നാഗേന്ദ്രന്‍സ് ഹണിമൂണ്‍സ് പ്രേക്ഷകര്‍ക്ക് മുന്നിലെത്തിക്കുന്നത്.
'ഒരു ജീവിതം അഞ്ച് ഭാര്യമാര്‍' എന്നാണ് സീരീസിന്റെ ടാഗ് ലൈന്‍. സുരാജിനൊപ്പം, കനി കുസൃതി, ശ്വേതാ മേനോന്‍, ഗ്രേസ് ആന്റണി, രമേഷ് പിഷാരടി, കലാഭവന്‍ ഷാജോണ്‍, ജനാര്‍ദനന്‍, പ്രശാന്ത് അലക്സാണ്ടര്‍, നിരഞ്ജന അനൂപ്, ആല്‍ഫി പഞ്ഞിക്കാരന്‍, അമ്മു അഭിരാമി തുടങ്ങിയവരും സീരീസില്‍ വേഷമിടുന്നു. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, മറാത്തി, ഹിന്ദി, ബംഗാളി എന്നീ ഭാഷകളിലും സ്ട്രീം ചെയ്യുന്നു.
നിതിന്‍ രഞ്ജി പണിക്കര്‍ രചനയും, സംവിധാനവും നിര്‍മാണവും നിര്‍വഹിക്കുന്ന ഈ വെബ് സീരിസിന്റെ ചായാഗ്രഹണം നിഖില്‍ എസ് പ്രവീണ്‍ നിര്‍വഹിക്കുന്നു. രഞ്ജിന്‍ രാജ് സംഗീത സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത്. എഡിറ്റിംഗ് - മന്‍സൂര്‍, വാര്‍ത്താപ്രചരണം - വൈശാഖ് വടക്കേവീട്, ജിനു അനില്‍കുമാര്‍. കേരള ക്രൈം ഫയല്‍, മാസ്റ്റര്‍ പീസ്, പേരല്ലൂര്‍ പ്രീമിയര്‍ ലീഗ് എന്നീ സീരിസുകള്‍ക്ക് ശേഷം ഹോട്ട്സ്റ്റാറില്‍ നിന്നും മലയാളത്തില്‍ വരുന്ന നാലാമത്തെ സീരിസാണ് 'നാഗേന്ദ്രന്‍സ് ഹണിമൂണ്‍സ്'.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us