'നാൽപ്പതുകളിലെ പ്രണയം' ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ട് അണിയറ പ്രവർത്തകർ

മഴ ഫിലിംസ്, ആർ ജെ എസ് ക്രിയേഷൻസ്, ജാർ ഫാക്ട‌റി എന്നീ ബാനറുകളില്‍ നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം എസ് ജയൻദാസ് നിർവ്വഹിക്കുന്നു. 

author-image
മൂവി ഡസ്ക്
New Update
r5678o87654567856

രമേശ് എസ് മകയിരം തിരക്കഥയെഴുതി സംവിധാനം നിർവ്വഹിച്ച നാൽപ്പതുകളിലെ പ്രണയം എന്ന ചലച്ചിത്രത്തിൻ്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്ററും ടൈറ്റിൽ പ്രകാശനവും നടന്നു. ശ്രീദേവി ഉണ്ണി, കുടശനാട് കനകം, മെർലിൻ റീന, ക്ഷമ കൃഷ്ണ, ഗിരിധർ കൃഷ്‌ണ, ധന്യ സി മേനോൻ, മഴ രമേശ്, പാർഥിപ്, ഷഹനാസ്, ജാനിഷ് എന്നിവരാണ് മറ്റ് പ്രധാന അഭിനേതാക്കൾ. ഒപ്പം പുതുമുഖങ്ങളും അഭിനയിക്കുന്നുണ്ട്. മഴ ഫിലിംസ്, ആർ ജെ എസ് ക്രിയേഷൻസ്, ജാർ ഫാക്ട‌റി എന്നീ ബാനറുകളില്‍ നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം എസ് ജയൻദാസ് നിർവ്വഹിക്കുന്നു. 

Advertisment

രമേശ് എസ് മകയിരം, ആശ വി നായർ എന്നിവരുടെ വരികൾക്ക് ഗിരീഷ് നാരായൺ സംഗീതം പകരുന്നു. എഡിറ്റർ റഷിൻ അഹമ്മദ്, പ്രൊഡക്ഷൻ കൺട്രോളർ എൽദോ സെൽവരാജ്, ആർട്ട് ശ്രുതി ഇ വി, മേക്കപ്പ് ബിനു സത്യൻ, നവാസ്, അസോസിയേറ്റ് ഡയറക്ടർ ഷാജി ജോൺ, അവിനെഷ്, ജോസ്, ഡിസൈൻ ആർക്കെ. തിരുവനന്തപുരം, വാഗമൺ, ചെങ്ങന്നൂർ എന്നിവിടങ്ങളിലാണ് ചിത്രീകരണം പൂർത്തിയാക്കിയത്. പി ആർ ഒ- എ എസ് ദിനേശ്.

Advertisment