നാനി നായകനായി എത്തുന്ന പുതിയ ചിത്രമാണ് ഹായ് നണ്ണാ. മൃണാള്‍ താക്കൂറാണ് നാനി നായകനാകുന്ന ചിത്രത്തില്‍ നായികയായി എത്തുന്നത്. ഹായ് നണ്ണായുടെ അപ്‍ഡേറ്റ് പുറത്തുവിട്ടിരിക്കുകയാണ്. വെള്ളിയാഴ്‍ച ഹായ് നണ്ണാ ചിത്രത്തിന്റ ട്രെയിലര്‍ പുറത്തുവിടും എന്ന് പ്രഖ്യാപിച്ചതിന്റെ ആവേശത്തിലാണ് ആരാധകര്‍.
മൃണാള്‍ താക്കുറിനെ പ്രശംസിച്ച് നാനി രംഗത്ത് എത്തിയത് നേരത്തെ ആരാധകര്‍ ഏറ്റെടുത്തിരുന്നു. രസകരമായ അനുഭവം മാത്രമല്ല ഒരു ചിത്രത്തില്‍ മൃണാള്‍ താക്കുറിന്റെ നായകനായി എത്തുമ്പോള്‍ എന്നും സര്‍ഗാത്മകമായ ഒരു സംതൃപ്‍തിയാണ് ലഭിക്കുന്നത് എന്നും നാനി അഭിപ്രായപ്പെട്ടിരുന്നു. എല്ലാം നല്ലതായി അനുഭവപ്പെടുന്നു. മൃണാള്‍ താക്കൂര്‍ എക്സ് ഫാക്ടറാണെന്നും പറയുന്ന നാനി നടിയുടെ കഴിവ് അനുഗ്രഹീതമാണെന്നും മോണിറ്ററില്‍ നോക്കുമ്പോള്‍ അദ്ഭുതപ്പെടാറുണ്ട് എന്നും വ്യക്തമാക്കുന്നു.
റീടേക്ക് എടുക്കണമെന്ന് ചിലപ്പോഴൊക്കെ ആവശ്യമുണ്ടാകാറുണ്ട്. എന്നാല്‍ മോണിറ്റര്‍ നോക്കുമ്പോഴാണ് ആ രംഗത്ത് ഇനി ഒന്നും മെച്ചപ്പെടുത്താൻ ഇല്ലെന്ന് മനസിലാകുകയെന്നും നാനി വ്യക്തമാക്കുന്നു. നാനിയുടെ പ്രശംസയ്‍ക്ക് നന്ദി പറഞ്ഞ് രംഗത്ത് എത്താറുണ്ട് ഹായ് നണ്ണായിലെ നായിക മൃണാള്‍ താക്കൂറും. നാനിയും മൃണാള്‍ താക്കൂറും ഒന്നിച്ചുള്ള സിനിമയായ ഹായ നണ്ണായ്ക്കായി കാത്തിരിക്കുകയാണ് ആരാധകരും.
ഒരു അച്ഛന്റെ വേഷത്തിലാണ് നാനി ചിത്രത്തില്‍ എത്തുന്നതെന്നതിനാല്‍ തമിഴില്‍ അടുത്തകാലത്ത് ഹിറ്റായ ഡാഡയുടെ റീമേക്കാണ് എന്ന തരത്തില്‍ വാര്‍ത്തകളുണ്ടായെങ്കിലും അവ നിഷേധിച്ച നടൻ ഇത് ഒറിജിനലാണ് വ്യക്തമാക്കിയിരുന്നു. ഹായ് നണ്ണായില്‍ മൃണാള്‍ താക്കൂറിന്റെ കഥാപാത്രവുമായി നാനി പ്രണയത്തിലാകുകയും പിന്നീട് സംഭവിക്കുന്ന ചില സംഘര്‍ഷങ്ങളും അത് എങ്ങനെ മറികടക്കുന്നു എന്നതുമാണ് ആസ്വാദ്യകരവും ഉദ്വേഗജനകവും ആക്കുന്നത്. സംവിധാനം നിര്‍വഹിക്കുന്നത് നവാഗതനായ ഷൌര്യൂവാണ്. ഡിസംബര്‍ ഏഴിനാണ് റിലീസ്.