തിരുവനന്തപുരം: ടെക്നോപാര്‍ക്കിലെ വിജ്ഞാന സമൂഹമായ നാസ്കോം ഫയ:80 യുടെ ആഭിമുഖ്യത്തില്‍ ക്വാണ്ടം കമ്പ്യൂട്ടിംഗിനെക്കുറിച്ച് സെമിനാര്‍ സംഘടിപ്പിക്കുന്നു.ടെക്നോപാര്‍ക്കിലെ തേജസ്വിനി ബില്‍ഡിംഗിലെ ഫയ 'ഫ്ളോര്‍ ഓഫ് മാഡ്നെസി'ല്‍ സെപ്റ്റംബര്‍ 4 ന് വൈകുന്നേരം 5 നാണ് സെമിനാര്‍. ഫയയുടെ പ്രതിമാസ ടെക്നോളജി സെമിനാറിന്‍റെ 119-ാം പതിപ്പാണിത്.
അത്യാധുനിക ക്വാണ്ടം കമ്പ്യൂട്ടിംഗ് സാങ്കേതികവിദ്യയുടെ സൈദ്ധാന്തിക അടിത്തറയെക്കുറിച്ച് ആഴത്തില്‍ പരിശോധിക്കുന്നതിനൊപ്പം അതുമായി ബന്ധപ്പെട്ട മിഥ്യാധാരണകള്‍ പൊളിച്ചെഴുതുന്നതിനും സെമിനാര്‍ വേദിയൊരുക്കും.
ബ്ലോക്ക് ക്വാണ്ടത്തിന്‍റെ സഹസ്ഥാപകനും സിഇഒയുമായ ശ്രീക്കുട്ടന്‍ എല്‍.എസ് സെമിനാറിന് നേതൃത്വം നല്കും. ഇന്‍ഫ്ലെക്ഷന്‍ പോയിന്‍റ് വെഞ്ചേഴ്സില്‍ (ഐപിവി) നിന്ന് 1.3 കോടി രൂപ സമാഹരിച്ച കേരളത്തില്‍ നിന്നുള്ള ഏക സ്റ്റാര്‍ട്ടപ്പാണ് ബ്ലോക്ക് ക്വാണ്ടം.എഡ്ജ് എഐ യുടെ ഉത്ഭവത്തെക്കുറിച്ചും ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പായ നേത്രസെമിയുടെ ഉയര്‍ന്ന പ്രവര്‍ത്തനക്ഷമതയുള്ള എഐ ചിപ്സെറ്റുകളെക്കുറിച്ചും ഫയയുടെ കഴിഞ്ഞ പതിപ്പ് ചര്‍ച്ച ചെയ്തു. രജിസ്ട്രേഷനായി സന്ദര്‍ശിക്കുക: https://makemypass.com/faya-port80-quantam-leap