സൂര്യനെ ലക്ഷ്യമിട്ട് ഇന്ത്യ; ആദിത്യ എല്‍ വണ്‍ അടുത്തമാസം വിക്ഷേപിക്കും

സൂര്യനെയും ബാഹ്യവലയങ്ങളെയും കുറിച്ച് പഠിക്കാനാണ് ആദിത്യ എല്‍ വണ്‍ ദൗത്യത്തിലൂടെ ഇന്ത്യ ലക്ഷ്യമിടുന്നത്..

New Update
aadithya.jpg

ബെംഗളൂരു: സൂര്യനെ ലക്ഷ്യമിട്ട് ഇന്ത്യ. സൂര്യന്റെ പര്യവേഷണം ലക്ഷ്യമിട്ടുള്ള ദൗത്യം ആദിത്യ എല്‍ വണ്‍ അടുത്തമാസം. സെപ്തംബര്‍ രണ്ടാം തീയ്യതിയോ നാലാം തീയ്യതിയോ വിക്ഷേപിക്കുമെന്ന് ഐഎസ്ആര്‍ഒ അറിയിച്ചു.

സൂര്യനെയും ബാഹ്യവലയങ്ങളെയും കുറിച്ച് പഠിക്കാനാണ് ആദിത്യ എല്‍ വണ്‍ ദൗത്യത്തിലൂടെ ഇന്ത്യ ലക്ഷ്യമിടുന്നത്. പേടകം ബെംഗളൂരു യുആര്‍ റാവു സാറ്റലൈറ്റ് സെന്റ്‌റില്‍ വിക്ഷേപണത്തിന് തയ്യാറായി.

Advertisment

പിഎസ്എല്‍വി റോക്കറ്റാണ് പേടകത്തെ ഭൂമിയില്‍ നിന്ന് 15 ലക്ഷം കിലോമീറ്റര്‍ അകലെയുള്ള ഭ്രമണപഥത്തിലെത്തിക്കുക. 378 കോടി രൂപയാണ് ദൗത്യത്തിന് ചെലവ് കണക്കാക്കുന്നത്. കൊറോണല്‍ താപനം, കൊറോണല്‍ മാസ് ഇജക്ഷന്‍, ബഹിരാകാശ കാലാവസ്ഥ തുടങ്ങിയവ മനസ്സിലാക്കാന്‍ ദൗത്യം സഹായിക്കും. സൂര്യന്റെ ബാഹ്യവലയത്തെ കുറിച്ച് പഠിക്കുന്ന വിസിബിള്‍ ലൈന്‍ എമിഷന്‍ കൊറോണോഗ്രാഫ് ആണ് പ്രധാന പേലോഡ്.

സൂര്യനെക്കുറിച്ച് പഠിക്കാനായി നിലവിലുള്ള ദൗത്യം അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസയുടേതാണ്. 2018 ആഗസ്റ്റ് 12 നായിരുന്നു പാര്‍ക്കര്‍ സോളാര്‍ പ്രോബിന്റെ വിക്ഷേപണം. സൂര്യന്റെ മധ്യഭാഗത്ത് നിന്ന് 9.86 സോളാര്‍ റേഡിയസിലാണ് പേടകം സ്ഥാനമുറപ്പിക്കുക. 2025 ഓടെ മാത്രമേ പേടകം ലക്ഷ്യ സ്ഥാനത്തേക്ക് എത്തൂ. ഏകദേശം ഏഴ് ലക്ഷം കിലോമീറ്റര്‍ വേഗതയിലാണ് പേടകം സഞ്ചരിക്കുന്നത്.

സൗരദൗത്യത്തിന് ശേഷം മനുഷ്യനെ ബഹിരാകാശത്തെത്തിക്കുന്ന ഗഗന്‍യാന്‍ ദൗത്യത്തിനും ഇന്ത്യ ഒരുങ്ങുന്നുണ്ട്. ഇതിനായി നാലു ബഹിരാകാശ ഗവേഷകരെയും ഇന്ത്യ തയ്യാറാക്കിയിട്ടുണ്ട്. ഇവര്‍ക്കുള്ള പരിശീലനമടക്കം പുരോഗമിക്കുകയാണ്. ഭൂമിയില്‍ നിന്ന് 4000 കിലോമീറ്റര്‍ അകലെയുള്ള ഭ്രമണപഥത്തില്‍ ഏഴു ദിവസത്തോളം താമസിപ്പിക്കാനാണ് ഐഎസ്ആര്‍ഒ ലക്ഷ്യംമിടുന്നത്. ആളില്ലാത്ത പേടകത്തെ വെച്ച് പരീക്ഷണം നടത്തിയ ശേഷമായിരിക്കും മനുഷ്യരെ അയക്കുക.ചൊവ്വയിലേക്കുള്ള രണ്ടാം ദൗത്യമായ മംഗള്‍യാന്‍ രണ്ടിനും ഇന്ത്യ തയ്യാറാവുന്നുണ്ട്.

aadithya
Advertisment