കരുനാഗപ്പള്ളിയിയിൽ ഷോപ്പിംഗ് മാൾ ഉദ്ഘാടനത്തിനെത്തിയ നാഷണൽ ക്രഷ് രശ്മിക മന്ദാനക്ക് വമ്പൻ വരവേൽപ്പ് !

കരുനാഗപ്പള്ളിയിലെ വെഡ്സ്ഇന്ത്യ ഷോപ്പിംഗ് മാളിന്റെ ഉദ്ഘാടനത്തിന് എത്തിയതായിരുന്നു താരം. കൊച്ചി നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ രാവിലെ 9 മണിക്ക് വന്നിറങ്ങിയ താരത്തെ സ്വീകരിക്കാൻ ആരാധകരോടൊപ്പം ഒട്ടനവധി മാധ്യമ പ്രവർത്തകരും ഉണ്ടായിരുന്നു.

author-image
ന്യൂസ് ബ്യൂറോ, കൊല്ലം
Updated On
New Update
45678976543456

രണ്ട് വർഷത്തിന് ശേഷം കേരളത്തിൽ എത്തിയ നാഷണൽ ക്രഷ് രശ്മിക മന്ദാനക്ക് വമ്പൻ വരവേൽപ്പ് നൽകി കേരളക്കര. കരുനാഗപ്പള്ളിയിലെ വെഡ്സ്ഇന്ത്യ ഷോപ്പിംഗ് മാളിന്റെ ഉദ്ഘാടനത്തിന് എത്തിയതായിരുന്നു താരം. കൊച്ചി നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ രാവിലെ 9 മണിക്ക് വന്നിറങ്ങിയ താരത്തെ സ്വീകരിക്കാൻ ആരാധകരോടൊപ്പം ഒട്ടനവധി മാധ്യമ പ്രവർത്തകരും ഉണ്ടായിരുന്നു.

Advertisment

ഉദ്ഘാടന ചടങ്ങുകൾക്കിടയിൽ മലയാളികൾക്കായ് മലയാളത്തിൽ ഓണാശംസകൾ നേർന്ന ശേഷമാണ് രശ്മിക അരങ്ങൊഴിഞ്ഞത്. ഷാരൂഖ് ഖാൻ, വിജയ് എന്നിവരുടെ ബോഡി ഗാർഡായ് പ്രവർത്തിക്കുന്ന ജെന്റൂർ സെക്യൂരിറ്റിയാണ് രശ്മികയുടെ സെക്യൂരിറ്റിക്കായ് എത്തിയത്. ടെൻ ജി മീഡിയയാണ് പരിപാടിയുടെ പ്രൊമോഷൻ വഹിച്ചത്.

സാജ് കൺവെൻഷൻ സെന്ററിലെ ഹെലിപാഡിൽ നിന്ന് കരുനാഗപ്പള്ളിയിലേക്ക് പോവാനായിരുന്നു താരം ആദ്യം തീരുമാനിച്ചിരുന്നത്. എന്നാൽ കാലാവസ്ഥ അനുകൂലമല്ലാത്ത സാഹചര്യത്തെ തുടർന്ന് നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ നിന്നും ചോപ്പറിൽ സഞ്ചരിച്ച് കരുനാഗപ്പള്ളിയിലെ വള്ളിക്കാവ് മൈതാനത്ത് വന്നിറങ്ങി. അവിടെ നിന്നും കാർ മാർഗം സഞ്ചരിച്ച് 'വെഡ്സ്ഇന്ത്യ' ഷോപ്പിംഗ് മാളിലെത്തി. ഉദ്ഘാടനത്തിന് ശേഷം ചോപ്പറിൽ സഞ്ചരിച്ച് നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ തിരിച്ചെത്തിയ രശ്മിക വൈകുന്നേരത്തെ ഫ്ലൈറ്റിലാണ് തിരിച്ചു പോയത്.

ഗീത ഗോവിന്ദം, സുൽത്താൻ, പുഷ്പാ, സീതാ രാമം, വാരിസ്, ആനിമൽ എന്നീ സൂപ്പർഹിറ്റ് ചിത്രങ്ങളിലെ മികച്ച പ്രകടനത്തിലൂടെയാണ് രശ്മിക മന്ദാന കേരളത്തിൽ കൂടുതൽ ആരാധകവൃത്തം സൃഷ്ടിച്ചത്. പുഷ്പാ രണ്ടാം ഭാഗം, സിക്കന്ദർ, റെയിൻ ബോ, ദി ഗേൾ ഫ്രണ്ട് എന്നിവയാണ് രശ്മികയുടേതായ് റിലീസിനൊരങ്ങുന്ന ചിത്രങ്ങൾ.

Advertisment