ദേശീയപാതാ വികസനം: മുഖ്യമന്ത്രിയുടെ മണ്ഡലത്തില്‍ പ്രക്ഷോഭവുമായി നാട്ടുകാര്‍

കാലങ്ങളായുള്ള യാത്രാമാർഗം തടസപ്പെടുന്ന സാഹചര്യം ബന്ധപ്പെട്ട രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥരും കൃത്യമായി പരിഗണിക്കാത്തതാണ് പ്രശ്നം സങ്കീർണ്ണമാക്കിയതെന്ന് നാട്ടുകാർ

New Update
bb

കണ്ണൂര്‍: മുഖ്യമന്ത്രിയുടെ മണ്ഡലത്തിൽ ദേശീയപാതാ വികസനത്തിന്‍റെ ഭാഗമായി അടിപ്പാത വേണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാർ പ്രക്ഷോഭത്തിൽ. മുഴപ്പിലങ്ങാട് മഠം ഭാഗത്തെ ജനങ്ങളാണ് 17 ദിവസമായി സമരം നടത്തുന്നത്.

Advertisment

ദേശീയപാതാ വികസനം അതിവേഗം മുന്നോട്ടുപോകുന്നതിനിടയിലാണ് മഠം മേഖലയിലെ ജനങ്ങൾ സമരവുമായി രംഗത്തെത്തിയിരിക്കുന്നത്. പാതയുടെ ഒരു വശത്തെ നിർമ്മാണം പൂർത്തിയായിക്കഴിഞ്ഞു. ഇതോടെയാണ് തങ്ങൾ അനുഭവിക്കാൻ പോകുന്ന ദുരിതം നാട്ടുകാർ തിരിച്ചറിഞ്ഞത്. ബൈപ്പാസിന്റെ ഭാഗമെന്ന നിലയിൽ ദേശീയപാതയിൽ വിപുലമായ സംവിധാനങ്ങൾ ഒരുങ്ങുമെന്ന കണക്കുകൂട്ടലിലായിരുന്നു ജനങ്ങൾ. കാര്യങ്ങൾ വ്യക്തമായതോടെ തങ്ങൾ അനുഭവിക്കാൻ പോകുന്ന യാത്രാബുദ്ധിമുട്ട് തിരിച്ചറിഞ്ഞാണു പ്രദേശവാസികൾ റോഡരികിൽ ജനകീയ സമരം ആരംഭിച്ചത്.

ദേശീയപാതയ്ക്കായുള്ള വിശദപഠനം നടക്കുന്ന സമയത്തൊന്നും പൊതുജനത്തിനു പദ്ധതിയുടെ യഥാർത്ഥ ചിത്രം വ്യക്തമായിരുന്നില്ല. കാലങ്ങളായുള്ള യാത്രാമാർഗം തടസപ്പെടുന്ന സാഹചര്യം ബന്ധപ്പെട്ട രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥരും കൃത്യമായി പരിഗണിക്കാത്തതാണ് പ്രശ്നം സങ്കീർണ്ണമാക്കിയതെന്ന് നാട്ടുകാർക്ക് ആക്ഷേപമുണ്ട്.

സ്ഥലം എം.എൽ.എ ആയ മുഖ്യമന്ത്രിയെങ്കിലും പ്രശ്നപരിഹാരത്തിന് ഇടപെടണമെന്നാണു ജനങ്ങൾ ആവശ്യപ്പെടുന്നത്. മുഖ്യമന്ത്രി പിണറായി വിജയന് ഇതു നാണക്കേടാണെന്നും നാട്ടുകാര്‍ പറയുന്നു.

Highway cm pinarayi vijayan protest kannur
Advertisment