ദേശീയ പോസ്റ്റൽ ദിനാഘോഷം

43 വർഷത്തെ സർവീസിനിടക്ക് കുഞ്ഞേട്ടനു ലഭിച്ച അനുഭവങ്ങളും, പോസ്റ്റൽ സർവീസിന്റെ പ്രാധാന്യം കുട്ടികൾക്ക് പകർന്നു നൽകിയുള്ള ചർച്ചകളും വിദ്യാർത്ഥികൾക്ക് നവ്യാനുഭവമായി.

New Update
dtyuioiuytrrtyui

ദേശീയ പോസ്റ്റൽ ദിനത്തിന്റെ ഭാഗമായി മേൽമുറി പോസ്റ്റ്‌ ഓഫീസിൽ നിന്നും 43 വർഷത്തെ സ്തുത്യർഹ സേവനത്തിനു ശേഷം വിരമിച്ച രവീന്ദ്രനാഥ്‌ (കുഞ്ഞേട്ടനു )കൊപ്പം അൽജിബ്ര ഗ്ലോബൽ സ്കൂൾ മൊമെന്റോ നൽകി ആദരിച്ചു. മാനേജിങ് ഡയരക്ടർ ഇ വി അബ്ദുറഹിമാൻ, പ്രിൻസിപ്പൽ റഫീഖ് അഹ്‌മദ്‌, വൈസ് പ്രിൻസിപ്പൽ ടോജോ ഇഗ്‌നേഷ്യസ്, അഡ്മിനിസ്ട്രേറ്റർ ശറഫുദ്ധീൻ എന്നിവർ ചടങ്ങിൽ സംസാരിച്ചു. 43 വർഷത്തെ സർവീസിനിടക്ക് കുഞ്ഞേട്ടനു ലഭിച്ച അനുഭവങ്ങളും, പോസ്റ്റൽ സർവീസിന്റെ പ്രാധാന്യം കുട്ടികൾക്ക് പകർന്നു നൽകിയുള്ള ചർച്ചകളും വിദ്യാർത്ഥികൾക്ക് നവ്യാനുഭവമായി.

Advertisment
Advertisment