Advertisment

നാവികസേനയ്ക്ക് പുതിയ അക്കോസ്റ്റിക് റിസര്‍ച്ച് കപ്പല്‍; ഗാര്‍ഡന്‍ റീച്ച് ഷിപ്പ് ബില്‍ഡേഴ്സ് ആന്‍ഡ് എഞ്ചിനീയേഴ്സും നേവല്‍ ഫിസിക്കല്‍ ആന്‍ഡ് ഓഷ്യാനോഗ്രാഫിക് ലബോറട്ടറിയും കരാറിലെത്തി

491 കോടി രൂപ മുതല്‍മുടക്കില്‍ നിര്‍മിക്കുന്ന ഈ ഗവേഷണ കപ്പലിന് 90 മീറ്റര്‍ നീളവും 14 വീതിയുമാണുള്ളത്. കപ്പലിന് 4 മുതല്‍ 12 നോട്ടിക്കല്‍ മൈല്‍ വേഗത കൈവരിക്കാനാകും.

New Update
ertyuiuytrerty

കൊച്ചി: സമുദ്ര ശാസ്ത്ര ഗവേഷണങ്ങള്‍ക്കായി നാവിക സേനയ്ക്ക് അത്യാധുനിക അക്കോസ്റ്റിക് റിസര്‍ച്ച് ഷിപ്പ് നിര്‍മിച്ചു നല്‍കുന്നതിനായി രാജ്യത്തെ പ്രമുഖ കപ്പല്‍ നിര്‍മാണ സ്ഥാപനമായ ഗാര്‍ഡന്‍ റീച്ച് ഷിപ്പ് ബില്‍ഡേഴ്സ് ആന്‍ഡ് എഞ്ചിനീയേഴ്സും (ജിആര്‍എസ്ഇ) നേവല്‍ ഫിസിക്കല്‍ ആന്‍ഡ് ഓഷ്യാനോഗ്രാഫിക് ലബോറട്ടറിയുമായി (എന്‍പിഒഎല്‍) കരാറിലെത്തി.

Advertisment

 

ജിആര്‍എസ്ഇ ഷിപ്പ്ബില്‍ഡിങ് വിഭാഗം ഡയറക്ടര്‍ ശന്തനു ബോസും എന്‍പിഒഎല്‍ ഗ്രൂപ്പ് മെറ്റീരിയല്‍ മാനേജ്മെന്റ് വിഭാഗം ഡയറക്ടര്‍ സിജോ എന്‍ ലൂക്കോസും ഇതുസംബന്ധിച്ച ധാരണാപത്രത്തില്‍ ഒപ്പുവെച്ചു. സമുദ്രാന്തര്‍ഭാഗത്തെ ശബ്ദ തരംഗങ്ങളെക്കുറിച്ചും മത്സ്യസമ്പത്തിനെക്കുറിച്ചും ഗവേഷണം നടത്തുന്നതിനും സമുദ്രാതിര്‍ത്തിക്കുള്ളിലെ അന്തര്‍വാഹിനി സാന്നിധ്യം തിരിച്ചറിയുന്നതിനുമായ അത്യധുനിക റഡാര്‍ സംവിധാനങ്ങളാണ് അക്കോസ്റ്റിക് റിസര്‍ച്ച് ഷിപ്പില്‍ ഉണ്ടാകുക. 491 കോടി രൂപ മുതല്‍മുടക്കില്‍ നിര്‍മിക്കുന്ന ഈ ഗവേഷണ കപ്പലിന് 90 മീറ്റര്‍ നീളവും 14 വീതിയുമാണുള്ളത്. കപ്പലിന് 4 മുതല്‍ 12 നോട്ടിക്കല്‍ മൈല്‍ വേഗത കൈവരിക്കാനാകും.

Advertisment