Advertisment

നവോദയ കായിക താരങ്ങൾക്കും കായിക അദ്ധ്യാപകനും സ്വീകരണം നൽകും

റിലേ അഞ്ചും വ്യക്തിഗത ഇനങ്ങളിൽ  പതിനൊന്നും ഗോൾഡ് മെഡൽ , അഞ്ച് സിൽവർ,  രണ്ടു വെങ്കലം, എന്നിവ കരസ്ഥമാക്കി ഓവർ ഓൾ ചാമ്പ്യൻ മാരായി ഉജ്ജല വിജയം നേടി.

author-image
ജോസ് ചാലക്കൽ
Updated On
New Update
rt567uyikjhr5678

മലമ്പുഴ: ജാർഗന്ധിൽ നടന്ന ഓൾ ഇന്ത്യ നവോദയ അത്‌ലറ്റിക് വിദ്യാലയത്തിലെ മീറ്റിൽ ഉജ്ജല വിജയം നേടി മലമ്പുഴ നവോദയ വിദ്യാലയം. റിലേ അഞ്ചും വ്യക്തിഗത ഇനങ്ങളിൽ  പതിനൊന്നും ഗോൾഡ് മെഡൽ, അഞ്ച് സിൽവർ, രണ്ടു വെങ്കലം എന്നിവ കരസ്ഥമാക്കി ഓവർ ഓൾ ചാമ്പ്യൻ മാരായി ഉജ്ജല വിജയം നേടി.

Advertisment

തിങ്കളാഴ്ച രാവിലെ പത്ത് മണിക്ക് ദൻ ബാദ് - ആലപ്പി എക്സ്എസ്സിൽ പാലക്കാട് ജങ്ഷൻ റെയിൽവേ സ്റ്റേഷനിൽ എത്തുന്ന കായിക താരങ്ങൾക്കും കായിക അദ്ധ്യാപകൻ സന്തോഷ്‌ കുമാറിനും സ്കൂൾ പിടിഎ ഭാരവാഹികളും അദ്ധ്യാപകരും വിദ്യാർത്ഥികളും ചേർന്ന് സ്വീകരണം നൽകുമെന്ന് പ്രിൻസിപ്പാൾ  സി.വി പ്രമീള അറിയിച്ചു.

Advertisment