ആഘോഷങ്ങൾ ഒഴിവാക്കി നെഹ്റു ട്രോഫി വള്ളംകളി മത്സരം നടത്താൻ ആലോചന

വള്ളംകളി മറ്റൊരു തീയതിയിലേക്കു മാറ്റണമെന്ന അഭിപ്രായവും നിലവിൽ ഉണ്ടായിരുന്നു. ചർച്ചയുടെ വിശദാംശങ്ങൾ സർക്കാരിന്റെ ശ്രദ്ധയിൽപെടുത്തി തീരുമാനമെടുക്കുമെന്നു കലക്ടർ അറിയിച്ചു.

New Update
dertyuikjhgftyui

ആലപ്പുഴ: ആഘോഷങ്ങൾ ഒഴിവാക്കി നെഹ്റു ട്രോഫി വള്ളംകളി മത്സരം നടത്താൻ ആലോചന.വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിലാണ് ഈ തീരുമാനം. കലക്ടർ അലക്സ് വർഗീസിന്റെ അധ്യക്ഷതയിൽ ചേർന്ന പ്രത്യേക യോഗത്തിലാണു സാംസ്കാരിക ഘോഷയാത്ര ഉൾപ്പെടെ ആഘോഷങ്ങളെല്ലാം ഒഴിവാക്കി 10ന് തന്നെ മത്സരം നടത്താനുള്ള നിർദേശം ഉയർന്നത്. വള്ളംകളി മറ്റൊരു തീയതിയിലേക്കു മാറ്റണമെന്ന അഭിപ്രായവും നിലവിൽ ഉണ്ടായിരുന്നു. ചർച്ചയുടെ വിശദാംശങ്ങൾ സർക്കാരിന്റെ ശ്രദ്ധയിൽപെടുത്തി തീരുമാനമെടുക്കുമെന്നു കലക്ടർ അറിയിച്ചു.

Advertisment

 പ്രകൃതിദുരന്തം കണക്കിലെടുത്ത് വള്ളംകളി നീട്ടിവയ്ക്കണമെന്നു കെ.സി. വേണുഗോപാൽ എംപിയുടെ പ്രതിനിധിയായി പങ്കെടുത്ത കെപിസിസി ജനറൽ സെക്രട്ടറി എ.എ.ഷുക്കൂർ  ആവശ്യപ്പെട്ടു. എന്നാൽ തയാറെടുക്കുന്ന ക്ലബ്ബുകൾക്കും വള്ളസമിതികൾക്കും ഭാരിച്ച നഷ്ടമുണ്ടാകുമെന്നും അതിനാൽ ആഘോഷങ്ങൾ ഒഴിവാക്കി മത്സരം മാത്രമാക്കാമെന്നും ക്ലബ്ബുകളുടെ പ്രതിനിധികൾ പറഞ്ഞു. നീട്ടിവയ്ക്കുന്നെങ്കിൽ ഇന്നു തന്നെ അറിയിക്കണമെന്നും ഓരോ ദിവസവും പരിശീലനം, തുഴച്ചിലുകാരുടെ വേതനം, ഭക്ഷണം, താമസം ഇനങ്ങളിലായി ഒരു ലക്ഷത്തിലേറെ രൂപയുടെ ചെലവുണ്ടെന്നും അവർ പറഞ്ഞു. വള്ളംകളി മാറ്റിവയ്ക്കുകയാണെങ്കിൽ ക്ലബ്ബുകൾക്കു നഷ്ടപരിഹാരം നൽകണമെന്ന ആവശ്യം വീണ്ടും ഉന്നയിച്ചു.

Advertisment