/sathyam/media/media_files/tRDr9SfxtRE7Y3uyniV2.jpeg)
ആലപ്പുഴ ∙ നെഹ്റു ട്രോഫി വള്ളംകളിയുടെ വിളംബരമായുള്ള സാംസ്കാരിക ഘോഷയാത്ര ഓഗസ്റ്റ് 5ന് നടക്കും.കൂടാതെ സാംസ്കാരിക സമ്മേളനത്തിൽ 9 വരെ നീളുന്ന സാംസ്കാരിക പരിപാടികൾക്കും തുടക്കമാകും. ഇഎംഎസ് സ്റ്റേഡിയത്തിൽ നിന്ന് ആരംഭിക്കുന്ന ഘോഷയാത്ര മുല്ലയ്ക്കൽ തെരുവു വഴി നഗരചത്വരത്തിൽ അവസാനിക്കുന്നതാണ്.
ജനപ്രതിനിധികൾ, സാംസ്കാരിക നായകർ, വിദ്യാർഥികൾ, കലാ, കായിക അക്കാദമികൾ, കുടുംബശ്രീ, ആശാ പ്രവർത്തകർ, വ്യാപാരികൾ, സന്നദ്ധ സംഘടനകൾ, ഹരിതകർമ സേനാംഗങ്ങൾ തുടങ്ങി 5000 പേർ ജാഥയിൽ അണിനിരക്കുമെന്നു നഗരസഭാ ഘോഷയാത്ര സബ് കമ്മിറ്റി അറിയിച്ചു. ഘോഷയാത്രയിൽ വിവിധ കലാരൂപങ്ങൾ അണിനിരക്കും. ഇവയ്ക്കു സമ്മാനങ്ങളുണ്ട്.
സബ് കമ്മിറ്റി യോഗത്തിൽ നഗരസഭാധ്യക്ഷ കെ.കെ.ജയമ്മ അധ്യക്ഷത വഹിച്ചു. ഉപാധ്യക്ഷൻ പിഎസ് എം ഹുസൈൻ, ആർ.വിനീത, എം.ആർ. പ്രേം, ബി.നസീർ, ഗോപിക വിജയപ്രസാദ്, സിമിഷാ ഫിഖാൻ, നജിത ഹാരിസ്, മനീഷ, ജയമോഹൻ, കുര്യൻ ജയിംസ്, കെ.ജെ. പ്രവീൺ, ജോണി സെബാസ്റ്റ്യൻ, ശിവകുമാർ ജഗ്ഗു, സിദ്ധാർഥൻ എന്നിവർ പ്രസംഗിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us