New Update
/sathyam/media/media_files/eJE7T3MMu4xJV1YLyio3.jpeg)
ആലപ്പുഴ: നെഹ്റു ട്രോഫി വള്ളംകളി ടിക്കറ്റ് വിൽപന ഇന്നാരംഭിക്കും.ഇന്നു വൈകിട്ട് 4നു പി.പി.ചിത്തരഞ്ജൻ എംഎൽഎ ടിക്കറ്റ് വിൽപന ഉദ്ഘാടനം ചെയ്യും.10നു ടിക്കറ്റ് വിൽപന ആരംഭിക്കുമെന്നു നേരത്തെ അറിയിച്ചിരുന്നെങ്കിലും ടിക്കറ്റുകളിൽ ഹോളോഗ്രാം പതിപ്പിക്കുന്നതു പൂർത്തിയാകാത്തതിനാൽ നീളുകയായിരുന്നു.
Advertisment
ഇടുക്കി, കണ്ണൂർ, കാസർകോട്, വയനാട് എന്നിവ ഒഴികെയുള്ള 10 ജില്ലകളിലെ സർക്കാർ ഓഫിസുകളിലൂടെ ടിക്കറ്റ് വിൽക്കും. സർക്കാർ ഓഫിസുകൾ വഴി വിൽക്കുന്ന ടിക്കറ്റിന്റെ 10% അതതു വകുപ്പുകൾക്കു കമ്മിഷനായി നൽകും. സൗത്ത് ഇന്ത്യൻ ബാങ്ക്, ബാങ്ക് ഓഫ് ബറോഡ എന്നിവ വഴി ഓൺലൈനായും ടിക്കറ്റ് വിൽക്കുന്നുണ്ട്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us