കിരീടം പാലം റോഡിന്റെ പുനർനിർമാണ പ്രവർത്തനങ്ങൾ ആരംഭിച്ചു

തിരുവല്ലം, കാരയ്ക്കാമണ്ഡപം, പുഞ്ചക്കരി, പാലപ്പൂര്, പാപ്പാൻചാണി തുടങ്ങിയ സ്ഥലങ്ങളിലേക്കുള്ള യാത്രക്കാരുടെ യാത്രാ ദുരിതത്തിനും ഇതോടെ അറുതിയാവും.

New Update
drtyuuytrertyui

നേമം; കിരീടം പാലം റോഡിന്റെ പുനർനിർമാണ പ്രവർത്തനങ്ങൾക്ക് തുടക്കം. വെള്ളായണി ദേവീക്ഷേത്രത്തിന് സമീപത്തുനിന്ന് ശിവോദയം ക്ഷേത്രം റോഡ് വഴി കിരീടം പാലത്തിലേക്കുള്ള  റോഡിലാണ്  ഇന്റർലോക്കിങ് ജോലികൾ പുരോഗമിക്കുന്നത്. മഴ തടസ്സമായില്ലെങ്കിൽ നവംബർ പകുതിയോടെ  നിർമാണം പൂർത്തിയാകും. ഇതോടെ വെള്ളായണി, ബാലരാമപുരം ഭാഗങ്ങളിൽ നിന്നുവരുന്ന വിനോദ സഞ്ചാരികൾക്ക് കിരീടം പാലത്തിലേക്കെത്താൻ ഈ റോഡ് പ്രയോജനപ്പെടും. തിരുവല്ലം, കാരയ്ക്കാമണ്ഡപം, പുഞ്ചക്കരി, പാലപ്പൂര്, പാപ്പാൻചാണി തുടങ്ങിയ സ്ഥലങ്ങളിലേക്കുള്ള യാത്രക്കാരുടെ യാത്രാ ദുരിതത്തിനും ഇതോടെ അറുതിയാവും.

Advertisment

വെള്ളക്കെട്ടും കുഴികളും കാരണം ഇതുവഴിയുള്ള യാത്ര ദുഷ്കരമായിരുന്നു.എം.വിൻസന്റ് എംഎൽഎയുടെ ആസ്തിവികസന ഫണ്ടിൽ നിന്നുള്ള 35 ലക്ഷം രൂപ വിനിയോഗിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. വെള്ളക്കെട്ടുള്ള റോഡ് ഉയർത്തി നിരപ്പാക്കിയശേഷമാണ് ഇന്റർലോക്കിങ് ചെയ്യുന്നത്.  

 

 

 

Advertisment