Advertisment

സൗജന്യ ന്യൂറോ-ഫിസിയോതെറാപ്പി ക്യാമ്പ്

ന്യൂറോ സംബന്ധമായ റീഹാബിലിറ്റേഷൻ ആവശ്യമുള്ള വിവിധ രോഗങ്ങളോ, ശാരീരികാവസ്ഥകളോ ഉള്ള  ആർക്കും  പങ്കെടുക്കാവുന്നതാണ്.

New Update
sertyuiop[
തിരുവനന്തപുരം: നട്ടെല്ലിന് ക്ഷതം സംഭവിച്ചവരുടെ കൂട്ടായ്മായ ‘കാൻവാക്ക്’, എസ് പി ആദർശ് ഫൗണ്ടേഷനുമായി സഹകരിച്ച്   'ലോകപക്ഷാഘാത ദിനമായ'  2024 ഒക്ടോബർ 29 ചൊവ്വാഴ്ച വട്ടിയൂർക്കാവ് അറപ്പുര ജംക്ഷനിലുള്ള ശ്രീഭദ്രാ ഓഡിറ്റോറിയത്തിൽ വച്ചു സൗജന്യ ന്യൂറോ റീഹാബിലിറ്റേഷൻ- ഫിസിയോതെറാപ്പി ക്യാമ്പ് രാവിലെ 9 മണി മുതൽ 2 മണി വരെ സംഘടിപ്പിക്കുന്നു.
Advertisment
ന്യൂറോ സംബന്ധമായ റീഹാബിലിറ്റേഷൻ ആവശ്യമുള്ള വിവിധ രോഗങ്ങളോ, ശാരീരികാവസ്ഥകളോ ഉള്ള  ആർക്കും  പങ്കെടുക്കാവുന്നതാണ്. ക്യാമ്പിൽ വിദഗ്ധരായ ഡോക്ടർ- ഫിസിയോ തെറാപ്പിസ്റ്റുമാരുടെ സേവനം സൗജന്യമായി ലഭ്യമാണ്. വിളിക്കേണ്ട നമ്പർ 8714855984, 7012104277
Advertisment