Advertisment

ആന്‍ഡ്രോയ്‌ഡില്‍ പുത്തന്‍ ഫീച്ചറുകള്‍ അവതരിപ്പിക്കാനുള്ള പ്രഖ്യാപനവുമായി ഗൂഗിള്‍

സര്‍ക്കിള്‍ ടു സെര്‍ച്ച് എന്ന ഫീച്ചറാണ് മറ്റൊന്ന്. പ്ലേ ചെയ്യുന്ന പാട്ടിന്‍റെ ട്രാക്ക് നെയിം, ആര്‍ട്ടിസ്റ്റ്, യൂട്യൂബ് ലിങ്ക് എന്നിവ ഈ ഫീച്ചര്‍ വഴി ലഭ്യമാകും. നാവിഗേഷന്‍ ബാറില്‍ ലോംഗ് പ്രസ് ചെയ്താല്‍ സര്‍ക്കിള്‍ ടു സെര്‍ച്ച് ഫീച്ചര്‍ ആക്റ്റീവാകും.

author-image
ടെക് ഡസ്ക്
New Update
rtyutrerty

കാഴ്‌ചയില്ലാത്തവരും കാഴ്‌ച കുറവുള്ളവരുമായവരെ ലക്ഷ്യമിട്ട് ഗൂഗിള്‍ ടോക്‌ബാക് എന്നൊരു സംവിധാനം അവതരിപ്പിച്ചിരിക്കുകയാണ്. ചിത്രങ്ങളെ ഓഡിയോ വിവരണത്തിലൂടെ അവതരിപ്പിക്കുകയാണ് ഈ ഫീച്ചര്‍ ചെയ്യുക. ജെമിനി എഐ മോഡ‍ലുകളുടെ സഹായത്തോടെയാണ് ഇത് സാധ്യമാവുന്നത്. 

Advertisment

സര്‍ക്കിള്‍ ടു സെര്‍ച്ച് എന്ന ഫീച്ചറാണ് മറ്റൊന്ന്. പ്ലേ ചെയ്യുന്ന പാട്ടിന്‍റെ ട്രാക്ക് നെയിം, ആര്‍ട്ടിസ്റ്റ്, യൂട്യൂബ് ലിങ്ക് എന്നിവ ഈ ഫീച്ചര്‍ വഴി ലഭ്യമാകും. നാവിഗേഷന്‍ ബാറില്‍ ലോംഗ് പ്രസ് ചെയ്താല്‍ സര്‍ക്കിള്‍ ടു സെര്‍ച്ച് ഫീച്ചര്‍ ആക്റ്റീവാകും. ലിസണ്‍ ടു വെബ്‌ പേജസ് ഏറെ നീണ്ട വെബ്‌പേജ് ഫലങ്ങള്‍ വായിക്കുക പലപ്പോഴും പ്രയാസമുള്ള കാര്യമാണ്.

ഇത് ഒഴിവാക്കി ക്രോം സെര്‍ച്ച് ഫലം ഓഡിയോയായി അവതരിപ്പിക്കുകയാണ് ഈ ഫീച്ചര്‍ ചെയ്യുക. നിങ്ങള്‍ക്ക് ഉചിതമായ വേഗം, ഭാഷ, ശബ്ദം എന്നിവ ഇതിനായി തെരഞ്ഞെടുക്കാം. ഭൂകമ്പ മുന്നറിയിപ്പ് സംവിധാനം ആന്‍ഡ്രോയ്‌ഡിലേക്ക് ഗൂഗിള്‍ അവതരിപ്പിക്കാനൊരുങ്ങുകയാണ്.

ഭൂചലനം അനുഭവപ്പെടുന്നതിന് സെക്കന്‍ഡുകള്‍ മുമ്പാണ് ഈ മുന്നറിയിപ്പ് ഫോണുകളിലേക്ക് എത്തുക. ചലനം അവസാനിക്കുന്നയുടന്‍ ഇനിയെന്ത് ചെയ്യണം എന്ന കാര്യം നിങ്ങള്‍ക്ക് ചോദിച്ചറിയാനും വഴിയുണ്ട്. അമേരിക്കയിലാണ് ആദ്യ ഘട്ടത്തില്‍ ഇത് പ്രാബല്യത്തില്‍ വരിക.

Advertisment