പുതിയ വൈദ്യുതി കണക്ഷന്‍ നിരക്കില്‍ 10% മുതല്‍ 60% വരെ വര്‍ധന വരുത്തണമെന്നു വൈദ്യുതി ബോര്‍ഡ്

കണക്ഷന്‍ നല്‍കുന്നതിനും പോസ്റ്റ് സ്ഥാപിച്ചു ലൈന്‍ വലിക്കുന്നതിനുമുള്ള നിരക്ക് വര്‍ധിപ്പിക്കണമെന്നാണ് റെഗുലേറ്ററി കമ്മീഷന്‍ മുന്‍പാകെ ഉന്നയിച്ച ആവശ്യം. ഉപയോക്താക്കളുടെ പ്രതിനിധികള്‍ ഇതിനെ എതിര്‍ത്തു. 

author-image
ആനി എസ് ആർ
New Update
okijuhytryuioiuyt

തിരുവനന്തപുരം:  പുതിയ വൈദ്യുതി കണക്ഷന്‍ നിരക്കില്‍ 10% മുതല്‍ 60% വരെ വര്‍ധന വരുത്തണമെന്നു വൈദ്യുതി ബോര്‍ഡ്. കണക്ഷന്‍ നല്‍കുന്നതിനും പോസ്റ്റ് സ്ഥാപിച്ചു ലൈന്‍ വലിക്കുന്നതിനുമുള്ള നിരക്ക് വര്‍ധിപ്പിക്കണമെന്നാണ് റെഗുലേറ്ററി കമ്മീഷന്‍ മുന്‍പാകെ ഉന്നയിച്ച ആവശ്യം. ഉപയോക്താക്കളുടെ പ്രതിനിധികള്‍ ഇതിനെ എതിര്‍ത്തു. 

Advertisment

പുതിയ കണക്ഷന്‍ നല്‍കുമ്പോള്‍ കേരളം മുഴുവന്‍ ഒരേ നിരക്ക് ഈടാക്കുന്നതിനുള്ള നിര്‍ദേശവും ബോര്‍ഡ് സമര്‍പ്പിച്ചിട്ടുണ്ട്. കിലോവാട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും ഏകീകൃത നിരക്ക്. ഇതിന്റെ കൂടുതല്‍ വിശദാംശങ്ങള്‍ നല്‍കണമെന്ന് കമ്മീഷന്‍ ആവശ്യപ്പെട്ടു. പുതിയ പുരപ്പുറ സോളര്‍ നിലയങ്ങള്‍ സ്ഥാപിക്കുമ്പോള്‍ രജിസ്‌ട്രേഷന്‍ ഫീസും മറ്റും ചുമത്തണം എന്ന ബോര്‍ഡിന്റെ ആവശ്യം സംബന്ധിച്ച് കമ്മീഷന്‍ ഇന്നു തെളിവെടുപ്പ് നടത്തും. 

new-connection-should-increase-the-rate
Advertisment