വാട്‌സ്ആപ്പില്‍ വിഡിയോകള്‍ ഫോര്‍വേഡ് ചെയ്യാനും റിവൈന്‍ഡ് ചെയ്യാനുമുള്ള ഫീച്ചര്‍ എത്തിയേക്കുമെന്ന് റിപ്പോര്‍ട്ടുകൾ

ആപ്പിന്റെ 23.12.0.71 പതിപ്പില്‍ ഫീച്ചര്‍ ലഭ്യമാകുമെന്നാണ് റിപ്പോര്‍ട്ട്. നിലവില്‍ ആപ്പിനുള്ളില്‍ വിഡിയോകള്‍ റെക്കോര്‍ഡ് ചെയ്യാനും അയയ്ക്കാനും വാട്‌സ്ആപ്പ് ഉപയോക്താക്കളെ അനുവദിക്കുന്നുണ്ട്.

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update
dfghjkjhgfdfgh

ഡല്‍ഹി: വാട്‌സ്ആപ്പില്‍ വിഡിയോകള്‍ ഫോര്‍വേഡ് ചെയ്യാനും റിവൈന്‍ഡ് ചെയ്യാനുമുള്ള ഫീച്ചര്‍ എത്തിയേക്കുമെന്ന് റിപ്പോര്‍ട്ട്. ഫീച്ചര്‍ വാട്‌സ്ആപ്പ് പുറത്തിറക്കാന്‍ തുടങ്ങിയതായി വാബീറ്റ ഇന്‍ഫോ റിപ്പോര്‍ട്ട് ചെയ്യുന്നു.

Advertisment

ആപ്പിന്റെ 23.12.0.71 പതിപ്പില്‍ ഫീച്ചര്‍ ലഭ്യമാകുമെന്നാണ് റിപ്പോര്‍ട്ട്. നിലവില്‍ ആപ്പിനുള്ളില്‍ വിഡിയോകള്‍ റെക്കോര്‍ഡ് ചെയ്യാനും അയയ്ക്കാനും വാട്‌സ്ആപ്പ് ഉപയോക്താക്കളെ അനുവദിക്കുന്നുണ്ട്. വിഡിയോയുടെ അരികില്‍ ഡബിള്‍ ടാപ്പ് ചെയ്ത് വീഡിയോകള്‍ വേഗത്തില്‍ ഫോര്‍വേഡ് ചെയ്യാനും റിവൈന്‍ഡ് ചെയ്യാനും പുതിയ ഫീച്ചറിലൂടെ സാധിക്കും.

ഫീച്ചര്‍ എത്തുന്നതോടെ ഉപയോക്താക്കള്‍ക്ക് വിഡിയോയുടെ പ്രസക്തമായ ഭാഗങ്ങള്‍ വിഡിയോ മുഴുവനായി കാണാതെ തന്നെ എളുപ്പത്തില്‍ കണ്ടെത്താന്‍ സാധിക്കും. യുട്യൂബില്‍ വിഡിയോ പ്ലേ ചെയ്യുന്നതു പോലെ തന്നെ വാട്‌സആപ്പിലും കാണാം.

new-feature-allows-users-to-forward-and-rewind-videos-whatsapps-updates