ഇന്ത്യയിൽ 1.5 ലക്ഷം യൂണിറ്റ് എന്ന സഞ്ചിത വിൽപ്പന നാഴികക്കല്ല് എന്ന നേട്ടം അടുത്തിടെ കാരൻസ് കൈവരിച്ചു. ഈ വർഷം അവസാനമോ 2025 ൻ്റെ തുടക്കത്തിലോ ലോഞ്ച് ചെയ്യപ്പെടുമെന്ന് പ്രതീക്ഷിക്കുന്ന കാരൻസ് ഫേസ്‌ലിഫ്റ്റ് മോഡലിലാണ് കിയ ഇപ്പോൾ പ്രവർത്തിക്കുന്നത്. കിയ കാരൻസ് ഫേസ്‌ലിഫ്റ്റിൻ്റെ സ്റ്റൈലിംഗും ഫീച്ചറുകളും അടുത്തിടെ അവതരിപ്പിച്ച കിയ EV5 മായി വളരെയധികം സാമ്യതകൾ ഉണ്ടാകും.
കാരൻസ് ഫെയ്‌സ്‌ലിഫ്റ്റിൻ്റെ റോഡ് ടെസ്റ്റിംഗ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുകയാണ്. ഈയിടെയുള്ള സ്പൈ ഷോട്ടുകൾ നേരത്തെ കണ്ട ടെസ്റ്റിംഗ് പതിപ്പിനൊപ്പം കണ്ട സ്റ്റൈലിംഗ് അപ്‌ഡേറ്റുകൾ സ്ഥിരീകരിക്കുന്നു. കിയ EV5-മായി ശ്രദ്ധേയമായ ചില സമാനതകൾ ഉണ്ട്. ഉദാഹരണത്തിന്, ത്രികോണാകൃതിയിലുള്ള ഹെഡ്‌ലാമ്പുകളും ഇൻ്റഗ്രേറ്റഡ് എൽഇഡി ഡിആർഎല്ലുകളും രണ്ട് കാറുകളിലും സമാനമായി കാണപ്പെടുന്നു.
ഇതിന് അതിശയകരമായ മുൻഭാഗവും ഗ്രില്ലും ലഭിക്കും. താരതമ്യപ്പെടുത്തുമ്പോൾ, EV5-ന് മുകളിലെ ഗ്രിൽ മാത്രമേ ഉണ്ടാകൂ. രണ്ട് കാറുകൾക്കും വ്യത്യസ്തമായ അലോയ് വീലുകൾ ഉണ്ടായിരിക്കും. EV5 ന് ഉയർന്ന എയറോ-എഫിഷ്യൻസി യൂണിറ്റ് ലഭിക്കും. EV5 ന് 4,615mm നീളമുണ്ട്. അതായത് കാരൻസിൻ്റെ 4,540mm നെക്കാൾ നീളം. കാരെൻസ് ഫെയ്‌സ്‌ലിഫ്റ്റിനും EV5 നും ഡി-പില്ലറിൻ്റെ രൂപകൽപ്പന വ്യത്യസ്തമാണ്.
കാരൻസിന് 1,800mm വീതിയും 1,708 എംഎം നീളവും ലഭിക്കും. ഫെയ്‌സ്‌ലിഫ്റ്റ് കാറിൻ്റെ അളവുകളിൽ എന്തെങ്കിലും കാര്യമായ മാറ്റം ലഭിക്കുമോ എന്ന് കണ്ടറിയണം. ഇൻഫോടെയ്ൻമെൻ്റിനും ഇൻസ്ട്രുമെൻ്റ് ക്ലസ്റ്ററിനും വേണ്ടിയുള്ള ഡ്യുവൽ 10.25 ഇഞ്ച് സ്‌ക്രീനുകൾ, 360 ഡിഗ്രി ക്യാമറ, പനോരമിക് സൺറൂഫ് എന്നിവ കിയ കാരൻസ് ഫെയ്‌സ്‌ലിഫ്റ്റിൻ്റെ ചില പ്രധാന സവിശേഷതകളിൽ ഉൾപ്പെട്ടേക്കാം.