ജനപ്രിയ മോഡലായ എൻടോർക്ക് 125 സ്‍കൂട്ടറിൻ്റെ പുതിയ പതിപ്പിനെ വിപണിയിൽ അവതരിപ്പിക്കുന്നു. വരാനിരിക്കുന്ന വേരിയൻ്റിൻ്റെ പുതിയ ടീസർ കമ്പനി പുറത്തിറക്കി. ടീസർ മോഡൽ ഓൾ-ബ്ലാക്ക് ബോഡി വർക്കിൽ കാണിക്കുന്നു. ഇത് ഒരു പ്രത്യേക ബ്ലാക്ക് എഡിഷനായിരിക്കുമെന്നാണ് റിപ്പോര്‍ട്ടുകൾ. ഔദ്യോഗിക വെബ്‌സൈറ്റിൽ പുതിയ വേരിയൻ്റിനെ ടിവിഎസ് എൻടോർക്ക് റേസ് എക്‌സ്‌പി എന്ന് ലിസ്റ്റുചെയ്‌തു.
തദ്ദേശീയ ഇരുചക്രവാഹന നിർമ്മാതാക്കളിൽ നിന്നുള്ള മൂന്നാമത്തെ മോഡലാണിത്. സ്‌കൂട്ടറിൻ്റെ സ്‌പെഷ്യൽ ബ്ലാക്ക് എഡിഷൻ പതിപ്പ് ബ്ലാക്ക്ഡ്-ഔട്ട് ഫ്രണ്ട് ആപ്രോൺ, സൈഡ് പാനലുകൾ, മഡ്‌ഗാർഡുകൾ എന്നിവയ്‌ക്കൊപ്പം ഓൾ-ബ്ലാക്ക് തീമിൽ പെയിൻ്റ് ചെയ്യും. ടിവിഎസ് എൻടോർക്ക് റേസ് എക്‌സ്‌പിയുടെ ബുക്കിംഗ് വിൻഡോ തുറന്നതായും ടീസർ വെളിപ്പെടുത്തുന്നു.
ടിവിഎസ് എൻടോർക്ക് റേസ് എക്‌സ്‌പി 124.8cc, സിംഗിൾ-സിലിണ്ടർ 3V ഓയിൽ-കൂൾഡ് എഞ്ചിൻ ഉപയോഗിക്കുന്നത് തുടരും. ഇത് 9.25bhp പവറും 10.5Nm ടോർക്കും നൽകുന്നു. ഇത് സ്ട്രീറ്റ്, റേസ് എന്നിങ്ങനെ രണ്ട് റൈഡിംഗ് മോഡുകൾ വാഗ്ദാനം ചെയ്യും. അതിൻ്റെ നിലവിലെ മോഡലുമായി താരതമ്യപ്പെടുത്തുമ്പോൾ, സ്‌പോർടി ബ്ലാക്ക് ട്രീറ്റ്‌മെൻ്റോടുകൂടിയ സ്‌കൂട്ടറിൻ്റെ പുതിയ റേസ് എക്‌സ്‌പി വേരിയൻ്റിന് തീർച്ചയായും ചെറിയ വിലക്കൂടുതൽ ലഭിക്കും.
ടിവിഎസ് എൻടോർക്ക് 125 അതിൻ്റെ സെഗ്‌മെൻ്റിൽ അപ്രീലിയ SR125, സുസുക്കി ബർഗ്‌മാൻ സ്ട്രീറ്റ് EX, ഹോണ്ട ഗ്രാസിയ തുടങ്ങിയ സ്‌കൂട്ടറുകളോടാണ് മത്സരിക്കുന്നത്. ആധുനിക ഇരുചക്രവാഹനങ്ങൾക്കായി തിരയുന്നവർക്ക് അതുല്യവും സ്റ്റൈലിഷുമായ ഓപ്ഷൻ നൽകാനാണ് ഇത് ലക്ഷ്യമിടുന്നത്. സ്റ്റാൻഡേർഡ് പതിപ്പ് നിലവിൽ 89,641 രൂപ മുതൽ 1.06 ലക്ഷം രൂപ വരെ എക്‌സ്-ഷോറൂം വിലയിൽ ലഭ്യമാണ്.