/sathyam/media/media_files/Gvpavi4eU782SKaHdJXI.jpeg)
ഡിസ്നി + ഹോട്ട്സ്റ്റാറിന്റെ നാലാമത്തെ മലയാളം സീരീസായ നാഗേന്ദ്രൻസ് ഹണിമൂൺസ്-ന്റെ ടീസർ പുറത്തിറങ്ങി. പൊട്ടിച്ചിരിയുടെ പുതിയ മേളമൊരുക്കി കൊണ്ട്, ഒട്ടേറെ ട്വിസ്റ്റുകളും, ഇത് വരെ കാണാത്ത കോമഡി സന്ദര്ഭങ്ങളും നിറഞ്ഞ സീരിസ് -ന്റെ സ്ട്രീമിംഗ് ഉടൻ ആരംഭിക്കും.സുരാജ് വെഞ്ഞാറമൂട് നായകനായ നാഗേന്ദ്രൻസ് ഹണിമൂൺസ് -ൽ മലയാളികളുടെ പ്രിയപ്പെട്ട താര നിര തന്നെ അണിനിരക്കുന്നു.
ഗ്രേസ് ആന്റണി, ശ്വേതാ മേനോൻ, കനി കുസൃതി, അൽഫി പഞ്ഞിക്കാരൻ, പ്രശാന്ത് അലക്സാണ്ടർ , കലാഭവൻ ഷാജോൺ, രമേശ് പിഷാരടി, നിരഞ്ജനാ അനൂപ്, അമ്മു അഭിരാമി, ജനാർദ്ദനൻ തുടങ്ങിയവർ ചിത്രത്തിന്റെ ഭാഗമാകുന്നുണ്ട്.നാഗേന്ദ്രൻ എന്ന കഥാപാത്രമായി ആണ് സൂരാജ് വെബ് സീരീസിലെത്തുന്നത്. വൺ ലൈഫ് 5 വൈഫ് എന്ന നാഗേന്ദ്രൻസ് ഹണിമൂണിന്റെ ടാഗ് ലൈൻ ഏറെ കൗതുകമുണർത്തുന്നതാണ്.
നിതിൻ രഞ്ജി പണിക്കർ രചനയും, സംവിധാനവും നിർമാണവും നിർവഹിക്കുന്ന ഈ വെബ് സീരിസിന്റെ ചായാഗ്രഹണം നിഖിൽ എസ് പ്രവീൺ നിർവഹിക്കുന്നു. രഞ്ജിൻ രാജ് സംഗീത സംവിധാനവും നിർവഹിച്ചിരിക്കുന്നത്.വാർത്താപ്രചരണം - വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ
https://youtu.be/D8GHSbG1x3Y?si=BGvNox-_cqGOTWFi
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us