സംവിധായകൻ അരുണ്‍രാജ കാമരാജിന്റെ പുതിയ ചിത്രത്തില്‍ നയൻതാര നായികയാകും എന്ന് റിപ്പോര്‍ട്ട്. നയൻതാരയുടേത് നായികാ പ്രാധാന്യമുള്ള ഒരു ചിത്രമായിരിക്കും എന്നാണ് റിപ്പോര്‍ട്ട്. പ്രമേയം എന്തെന്ന് വെളിപ്പെടുത്തിയിട്ടില്ല. നിര്‍മാണ നിര്‍വഹണം പ്രിൻസ് പിക്ചേഴ്‍സായിരിക്കും.
നയൻതാര നായികയായി വേഷമിട്ടവയില്‍ ഒടുവിലത്തിയ ചിത്രം ഇരൈവനാണ്. നയൻതാരയുടെ നായികയായി വേഷമിട്ട ഇരൈവൻ സിനിമയില്‍ ജയം രവിയാണ് നായകനായത്. ഇരൈവൻ ഒരു സൈക്കോ ത്രില്ലര്‍ ചിത്രമായിട്ടാണ് പ്രദര്‍ശനത്തിന് എത്തിയത്. നയൻതാരയുടെയും ജയം രവിയുടെയും ഇരൈവൻ ഒടിടിയില്‍ പ്രദര്‍ശിപ്പിക്കുന്നുണ്ട് എന്നതിനാല്‍ ആരാധകരുടെ ശ്രദ്ധയില്‍ ഇപ്പോഴും ചിത്രമുണ്ട്.
ഒക്‍ടോബര്‍ ഇരുപത്തിയാറിന് പ്രദര്‍ശനം തുടങ്ങിയത്. നയൻതാര നായികയായ ഇരൈവൻ സിനിമയുടെ ഒടിടി റൈറ്റ്‍സ് നേടിയത് നെറ്റ്‍ഫ്ലിക്സാണ്. ജയം രവിയുടേത് മികച്ച പ്രകടനമാണെന്നായിരുന്നു ചിത്രം കണ്ടവരുടെ അഭിപ്രായം. ജയം രവിയുടെ ഇരൈവന്റെ പശ്ചാത്തല സംഗീതത്തിനും മികച്ച അഭിപ്രായം ലഭിച്ചിരുന്നു എന്നായിരുന്നു പ്രതികരണങ്ങള്‍.
ബോക്സ് ഓഫീസില്‍ മികച്ച വിജയം ചിത്രത്തിന് നേടാനായിരുന്നില്ല എന്നായിരുന്നു റിപ്പോര്‍ട്ട്. തുടക്കത്തില്‍ മികച്ച പ്രതികരണം ലഭിച്ച ചിത്രത്തിന് വലിയ ഹിറ്റായി മാറാൻ സാധിച്ചില്ല എന്നാണ് റിപ്പോര്‍ട്ട്. ഐ അഹമ്മദാണ് ഇരൈവന്റെ സംവിധാനം. തിരക്കഥയും ഐ അഹമ്മദാണ്. സുധൻ സുന്ദരമും ജയറാം ജിയുമാണ് ചിത്രത്തിന്റെ നിര്‍മാണം. നയൻതാര നായികയായി എത്തിയ പുതിയ ചിത്രത്തില്‍ നരേൻ, ആശിഷ് വിദ്യാര്‍ഥി, എന്നിവരും മറ്റ് നിര്‍ണായക വേഷങ്ങളില്‍ എത്തിയപ്പോള്‍ ഛായാഗ്രാഹണം നിര്‍വഹിച്ചത് ഹരി കെ വേദാന്ദാണ്. സഞ്‍ജിത് ഹെഗ്‍ഡെയും ഖരേസ്‍മ രവിചന്ദ്രനും ചിത്രത്തിനായി ആലപിച്ച ഒരു ഗാനം യുവൻ ശങ്കര്‍ രാജയുടെ സംഗീത സംവിധാനത്തില്‍ റിലീസിന് മുന്നേ വൻ ഹിറ്റായി മാറിയിരുന്നു.