Advertisment

സീരീസ് 4 ഹോം ലിഫ്റ്റുകളുമായി നിബവ്‌ ലിഫ്റ്റ്‌സ്

ആംബിയന്റ് ലൈറ്റിങ്, ന്യൂസിലാന്‍ഡ് വൂള്‍ കാര്‍പ്പെറ്റ്, സ്റ്റാര്‍ലൈറ്റ് സീലിങ്, ലെതര്‍ ഫിനിഷിലുള്ള ഇന്റീരിയര്‍ എന്നിവയും ഈ ലിഫ്റ്റിന്റെ സവിശേഷതയാണെന്ന് നിബവ് ലിഫ്റ്റ്‌സ് സ്ഥാപകനും സിഇഒയുമായ വിമല്‍ ബാബു പറഞ്ഞു.

New Update
d6u7ikljhgret678

കൊച്ചി: ഇന്ത്യയിലെ മുന്‍നിര ഹോം ലിഫ്റ്റ് ബ്രാന്‍ഡായ നിബവ് ലിഫ്റ്റ്‌സ് അത്യാധുനിക സാങ്കേതിവിദ്യയോടു കൂടിയ സീരീസ് 4 ഹോം ലിഫ്റ്റുകള്‍ അവതരിപ്പിച്ചു. നവീന സാങ്കേതികവിദ്യയ്‌ക്കൊപ്പം രൂപകല്‍പ്പനയിലും മികച്ച ഫീച്ചറുകളിലുമെത്തുന്ന സീരീസ് 4 ഹോം ലിഫ്റ്റുകള്‍ ഉപഭോക്തക്കള്‍ക്ക് ആഡംബര അനുഭവം നല്‍കുന്നതാണ്.

Advertisment

 

എഐ ക്യാബിന്‍ ഡിസ്‌പ്ലേ, സ്വയംപ്രവര്‍ത്തിക്കുന്ന എല്‍ഒപി ഡിസ്‌പ്ലേ, സുഗമമായ ലാന്‍ഡിങ് സാധ്യമാക്കുന്ന മികച്ച പ്രവര്‍ത്തന കാര്യക്ഷമതയുള്ള ലിഡാര്‍ 2.0 ടെക്‌നോളജി തുടങ്ങിയവയുള്ള നിബവ് സീരീസ് 4 ലിഫ്റ്റുകള്‍ ഹോം എലിവേറ്റര്‍ രംഗത്ത് വിപ്ലവമാണ്. മിഡ്‌നൈറ്റ് ബ്ലാക്ക് പതിപ്പില്‍ ലഭിക്കുന്ന ഈ ലിഫ്റ്റ് ഏറ്റവും കൂടുതല്‍ വിശാലതയുള്ള എയര്‍ ലിഫ്റ്റ് കൂടിയാണ്. ആംബിയന്റ് ലൈറ്റിങ്, ന്യൂസിലാന്‍ഡ് വൂള്‍ കാര്‍പ്പെറ്റ്, സ്റ്റാര്‍ലൈറ്റ് സീലിങ്, ലെതര്‍ ഫിനിഷിലുള്ള ഇന്റീരിയര്‍ എന്നിവയും ഈ ലിഫ്റ്റിന്റെ സവിശേഷതയാണെന്ന് നിബവ് ലിഫ്റ്റ്‌സ് സ്ഥാപകനും സിഇഒയുമായ വിമല്‍ ബാബു പറഞ്ഞു.

Advertisment