നിംഹാൻസ് വിവിധ പ്രോഗ്രാമുകളിലെ 2024-25 ജൂലായ് സെഷൻ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു

പ്രവേശന അറിയിപ്പ്, പ്രോസ്പെക്ടസ്‌, പ്രവേശനയോഗ്യത, പ്രവേശനരീതി, മറ്റു വിശദാംശങ്ങൾ എന്നിവ nimhans.ac.in/ ൽ ലഭിക്കും (Announcements > Academic).അപേക്ഷ മാർച്ച് 16 വരെ നൽകാം.

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update
lkjhgfdsdfghjk

നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെന്റൽ ഹെൽത്ത് ആൻഡ് ന്യൂറോ സയൻസസ് (നിംഹാൻസ്) ബെംഗളൂരു, വിവിധ പ്രോഗ്രാമുകളിലെ 2024-25 ജൂലായ് സെഷൻ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. കോഴ്സുകളും യോഗ്യതയും.

എം.എസ്‌സി.

 ബയോസ്റ്റാറ്റിസ്റ്റിക്സ്: മാത്തമാറ്റിക്സ്/സ്റ്റാറ്റിസ്റ്റിക്സ് മുഖ്യവിഷയമായുള്ള ബിരുദം.

 മെഡിക്കൽ ഇമേജിങ് ടെക്നോളജി: മെഡിക്കൽ റേഡിയോളജി ആൻഡ് ഇമേജിങ് ടെക്നോളജി/മെഡിക്കൽ ടെക്നോളജി റേഡിയോ ഡയഗ്‌ണോസിസ് ആൻഡ് ഇമേജിങ്/റേഡിയോളജിക്കൽ ടെക്നോളജി/റേഡിയോഗ്രഫി/മെഡിക്കൽ ഇമേജിങ് ടെക്നോളജി (എക്സ്-റേ), ഫുൾടൈം അണ്ടർ ഗ്രാജ്വേറ്റ് (ബി.എസ്‌സി.) ബിരുദം.

 സൈക്യാട്രിക് നഴ്സിങ്, ന്യൂറോസയൻസ് നഴ്സിങ്: ബി.എസ്‌സി. നഴ്സിങ്/ബി.എസ്‌സി. ഓണേഴ്സ് നഴ്സിങ്/പോസ്റ്റ് ബേസിക് ബി.എസ്‌സി. നഴ്സിങ്.

 യോഗാതെറാപ്പി (മെന്റൽ ഹെൽത്ത് ആൻഡ് ന്യൂറോസയൻസസ്): ബി.എസ്‌സി. യോഗ/ബി.എൻ.വൈ.എസ്. അല്ലെങ്കിൽ സയൻസ്/മെഡിക്കൽ/പാരാമെഡിക്കൽ ബിരുദവും യോഗ സയൻസിൽ ഒരുവർഷ ഡിപ്ലോമ/തത്തുല്യയോഗ്യതയും.

 ന്യൂറോസയൻസ്: ബി.എസ്‌സി. ലൈഫ് സയൻസസ്/ബി.എസ്‌സി. ബയോളജിക്കൽ സയൻസസ്; എം.ബി.ബി.എസ്., ബി.ഡി.എസ്., ബി.പി.ടി., ബി.ഫാർമ., ബി.എൻ.വൈ.എസ്., ബി.എ.എം.എസ്., ബി.ഇ., ബി.ടെക്. എന്നിവയിലൊന്ന്.

 മാസ്റ്റർ ഓഫ് പബ്ലിക് ഹെൽത്ത്: എം.ബി.ബി.എസ്., ബി.ഡി.എസ്. അല്ലെങ്കിൽ സോഷ്യോളജി, സ്റ്റാറ്റിസ്റ്റിക്സ്, എൻവയൺമെന്റൽ സയൻസസ്, ഫിസിയോതെറാപ്പി, ഒക്യുപ്പേഷണൽ തെറാപ്പി, ഹെൽത്ത് മാനേജ്മെന്റ്, സോഷ്യൽവർക്ക്, ഇക്കണോമിക്സ്, സ്പീച്ച് പാത്തോളജി ആൻഡ് ഓഡിയോളജി, സ്പീച്ച് പാത്തോളജി, ഓഡിയോളജി, നഴ്സിങ് എന്നിവയിലൊന്നിൽ മാസ്റ്റേഴ്സ് ബിരുദം.

മറ്റ് പ്രോഗ്രാമുകൾ

 പി.ജി. ഡിപ്ലോമ: ക്ലിനിക്കൽ ബയോകെമിസ്ട്രി

 എം.ഫിൽ.: ക്ലിനിക്കൽ സൈക്കോളജി, സൈക്യാട്രിക് സോഷ്യൽവർക്ക്

 പി.എച്ച്ഡി.: ബയോഫിസിക്സ്, ബയോസ്റ്റാറ്റിസ്റ്റിക്സ്, ചൈൽഡ് ആൻഡ് അഡോളസന്റ് സൈക്യാട്രി, ക്ലിനിക്കൽ ന്യൂറോ സയൻസസ് (ഐ.സി.എം.ആർ. ഫണ്ടിങ്ങോടെ), ക്ലിനിക്കൽ സൈക്കോളജി, ക്ലിനിക്കൽ സൈക്കോഫാർമക്കോളജി ആൻഡ് ടോക്സിക്കോളജി, എപ്പിഡമിയോളജി, പബ്ലിക് ഹെൽത്ത്, ഹ്യൂമൻ ജനറ്റിക്സ്, ഇന്റഗ്രേറ്റീവ് മെഡിസിൻ, മെന്റൽ ഹെൽത്ത് എജുക്കേഷൻ, ന്യൂറോ അനസ്തേഷ്യ ആൻഡ് ന്യൂറോക്രിട്ടിക്കൽ കെയർ, ന്യൂറോകെമിസ്ട്രി, ന്യൂറോ ഇമേജിങ് ആൻഡ് ഇന്റർവെൻഷണൽ റേഡിയോളജി, ന്യൂറോളജി, ന്യൂറോളജിക്കൽ റീഹാബിലിറ്റേഷൻ, ന്യൂറോ മൈക്രോബയോളജി, ന്യൂറോ പാത്തോളജി, ന്യൂറോ ഫിസിയോളജി, ന്യൂറോ വൈറോളജി, നഴ്സിങ്, സൈക്യാട്രിക് സോഷ്യൽവർക്ക്, സൈക്യാട്രി, ഹിസ്റ്ററി ഓഫ് സൈക്യാട്രി, മെന്റൽ ഹെൽത്ത് റീഹാബിലിറ്റേഷൻ, സൈക്കോ സോഷ്യൽസപ്പോർട്ട് ഇൻ ഡിസാസ്റ്റർ മാനേജ്മെന്റ്, സ്പീച്ച് പാത്തോളജി ആൻഡ് ഓഡിയോളജി.

• ഫെലോഷിപ്പ്, പോസ്റ്റ് ഡോക്ടറൽ ഫെലോഷിപ്പ്, എം.ഡി. ആയുർവേദ പ്രോഗ്രാമുകളിലേക്കും അപേക്ഷ വിളിച്ചിട്ടുണ്ട്.

പ്രവേശന അറിയിപ്പ്, പ്രോസ്പെക്ടസ്‌, പ്രവേശനയോഗ്യത, പ്രവേശനരീതി, മറ്റു വിശദാംശങ്ങൾ എന്നിവ nimhans.ac.in/ ൽ ലഭിക്കും (Announcements > Academic).അപേക്ഷ മാർച്ച് 16 വരെ നൽകാം. ഒരാൾക്ക് മൂന്നുകോഴ്സുകൾക്ക് വരെ അപേക്ഷിക്കാം. പ്രവേശനപരീക്ഷ നിംഹാൻസിൽ മേയ് 25-നും 26-നും നടത്തും.

Advertisment

 

nimhans-2024-admission-details
Advertisment