പുതിയ ഡിസൈനും ഏറ്റവും പുതിയ ഫീച്ചറുകളും ഉൾപ്പെടുത്തി പുറത്തിറക്കിയ ഈ പുതിയ കോംപാക്ട് എസ്‌യുവിയിൽ വീണ്ടും ഡിസൈൻ ചെയ്ത ഫ്രണ്ട് ഗ്രില്ലും പുതിയ ഹെഡ്‌ലൈറ്റ് ഡിസൈനും ഉണ്ട്. പുതിയ എൽഇഡി ടെയിൽ ലാമ്പുകൾ, പുതിയ ബമ്പർ ഡിസൈൻ, പുതിയ അലോയ് വീലുകൾ, ആറ് സ്‌പോക്ക് ഡ്യുവൽ ടോൺ അലോയ് വീലുകൾ എന്നിവ ഈ എസ്‌യുവിയുടെ പിൻഭാഗത്ത് നൽകിയിട്ടുണ്ട്.
വയർലെസ് ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ എന്നിവയുള്ള വലിയ ഇൻഫോടെയ്ൻമെൻ്റ് സിസ്റ്റം, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, വലിയ ഡിജിറ്റൽ ഡ്രൈവർ ഡിസ്‌പ്ലേ, വയർലെസ് ചാർജ് സപ്പോർട്ട്, ഒറ്റ പാളി സൺറൂഫ് എന്നിവ ഈ കാറിന് ലഭിക്കും. ഈ എസ്‌യുവിയിൽ നാല് ആംബിയൻ്റ് ഇൻ്റീരിയർ ലൈറ്റുകളും 366 ലിറ്റർ ബൂട്ട് സ്പേസും 10 ലിറ്റർ ഗ്ലൗ ബോക്സും ഓരോ വാതിലിലും 1 ലിറ്റർ കുപ്പി സൂക്ഷിക്കാനുള്ള ഇടവും ഉണ്ടായിരിക്കും.
ആറ് എയർബാഗുകളും ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റവും ഈ വാഹനത്തിൻ്റെ എല്ലാ വേരിയൻ്റുകളിലും ലഭ്യമാകും. ഫേസ്‌ലിഫ്റ്റ് മോഡലിന് നിലവിലെ മോഡലിൻ്റെ അതേ എഞ്ചിൻ തന്നെ ലഭിക്കും. ഈ എസ്‌യുവിക്ക് 1.0 ലിറ്റർ ടർബോ പെട്രോൾ എഞ്ചിൻ ഉണ്ട്. 99 ബിഎച്ച്പി പവർ ഈ എഞ്ചിൻ ഉത്പാദിപ്പിക്കുന്നു. അഞ്ച് സ്‍പീഡ് മാനുവൽ ട്രാൻസ്മിഷൻ ഉള്ള ഈ വാഹനം ലിറ്ററിന് 20 കിലോമീറ്റർ മൈലേജ് നൽകുമെന്ന് കമ്പനി അവകാശപ്പെടുന്നു.
അഞ്ച് സ്പീഡ് ഓട്ടോമേറ്റഡ് മാനുവൽ ട്രാൻസ്മിഷനിലും ഈ മോഡൽ ലഭ്യമാണ്. ഈ വാഹനം ഒരു ലിറ്റർ എണ്ണയിൽ 17.4 കിലോമീറ്റർ മൈലേജ് നൽകും. വിസ, അസെൻ്റ, വിസ+, ടെക്‌ന, എൻ കണക്‌റ്റ, ടെക്‌ന+ എന്നീ ആറ് വേരിയൻ്റുകളാണ് ഈ കാറിൻ്റെ ലോഞ്ച് ചെയ്തിരിക്കുന്നത്. നിസാൻ മാഗ്‌നൈറ്റിൻ്റെ ഫെയ്‌സ്‌ലിഫ്റ്റ് മോഡൽ 5.99 ലക്ഷം രൂപ പ്രാരംഭ എക്‌സ് ഷോറൂം വിലയിലാണ് അവതരിപ്പിച്ചത്.