Advertisment

പുതുതായി രൂപകല്പന ചെയ്ത മാഗ്‌നൈറ്റ് ഉടൻ വിൽപ്പനയ്‌ക്കെത്തുന്നു

പുതുതായി രൂപകല്പന ചെയ്ത 6 സ്പോക്ക് ഡ്യുവൽ ടോൺ അലോയ് വീലുകളും ട്വീക്ക് ചെയ്ത ടെയിൽലാമ്പ് ക്ലസ്റ്ററുകളും ഉണ്ടാകും. പുതിയ ഫാബ്രിക് അപ്‌ഹോൾസ്റ്ററി, പുതുക്കിയ കളർ ട്രിമ്മുകൾ എന്നിങ്ങനെ ചെറിയ മാറ്റങ്ങൾ ക്യാബിനിനുള്ളിൽ പ്രതീക്ഷിക്കുന്നു.

author-image
ടെക് ഡസ്ക്
New Update
oiuyt7856r7tyui

സബ്കോംപാക്റ്റ് എസ്‌യുവിയായ നിസാൻ മാഗ്‌നൈറ്റിന് ഈ വർഷം ഒരു അപ്‌ഡേറ്റ് ലഭിക്കാൻ ഒരുങ്ങുന്നു. പുതുക്കിയ മാഗ്‌നൈറ്റ് ഒക്ടോബർ 4-ന് വിൽപ്പനയ്‌ക്കെത്തുമെന്നാണ് റിപ്പോര്‍ട്ടുകൾ. കമ്പനി ഇപ്പോൾ പുതിയ മാഗനൈറ്റിൻ്റെ ചില ഡിസൈൻ മാറ്റങ്ങൾ എടുത്തുകാണിക്കുന്ന ഒരു ടീസർ വീഡിയോ പുറത്തിറക്കി.

Advertisment

പുതുതായി രൂപകല്പന ചെയ്ത 6 സ്പോക്ക് ഡ്യുവൽ ടോൺ അലോയ് വീലുകളും ട്വീക്ക് ചെയ്ത ടെയിൽലാമ്പ് ക്ലസ്റ്ററുകളും ഉണ്ടാകും എന്നാണ് റിപ്പോര്‍ട്ടുകൾ. പുതിയ ഫാബ്രിക് അപ്‌ഹോൾസ്റ്ററി, പുതുക്കിയ കളർ ട്രിമ്മുകൾ എന്നിങ്ങനെ ചെറിയ മാറ്റങ്ങൾ ക്യാബിനിനുള്ളിൽ പ്രതീക്ഷിക്കുന്നു. അതേസമയം ബാക്കിയുള്ള ഇൻ്റീരിയർ ലേഔട്ടും സവിശേഷതകളും വലിയ മാറ്റമില്ലാതെ തുടരും. മെക്കാനിക്കൽ മാറ്റങ്ങളൊന്നും പ്രതീക്ഷിക്കുന്നില്ല. 

5 സ്പീഡ് മാനുവൽ, എഎംടി ഗിയർബോക്സുകളും പ്രീ ഫേസ്ലിഫ്റ്റ് പതിപ്പിലേതുതന്നെ തുടരും എന്നാണ് റിപ്പോര്‍ട്ടുകൾ. ട്രിപ്പ്, ഇക്കോ ഡ്രൈവിംഗ് വിവരങ്ങളുള്ള എട്ട് ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെൻ്റ് സിസ്റ്റം, വോയ്‌സ് റെക്കഗ്നിഷൻ കൺട്രോൾ, കീലെസ് എൻട്രി, ഉയരം ക്രമീകരിക്കാവുന്ന ഡ്രൈവർ സീറ്റ്, നിസ്സാൻ കണക്ട്, ഒരു എയർ പ്യൂരിഫയർ, ആംബിയൻ്റ് മൂഡ് ലൈറ്റിംഗ്, JBL സ്പീക്കറുകൾ, ഒരു ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റം, ഒരു 360-ഡിഗ്രി ക്യാമറ തുടങ്ങിയ ഫീച്ചറുകളാൽ നിറഞ്ഞതാണ് ഫേസ്‌ലിഫ്റ്റ് മാഗ്‌നൈറ്റ്.

Advertisment