Advertisment

നിവിൻ പോളി നായകനായി എത്തുന്ന യേഴു കടല്‍ യേഴു മലൈ ചിത്രത്തിന്റെ അപ്‍ഡേറ്റ് പുറത്തുവിട്ട് അണിയറ പ്രവർത്തകർ

യുവ ശങ്കര്‍ രാജ സംഗീത സംവിധാനം നിര്‍വഹിച്ച ഏഴ് കടൽ ഏഴ് മലൈ ഗാനം പ്രണയ ദിനമായ ഫെബ്രുവരി 14ന് വൈകുന്നേരം ആറിനാകും പുറത്തുവിടുക.

author-image
മൂവി ഡസ്ക്
New Update
sdfghjkjhghjkl

നിവിൻ പോളി നായകനായി വേഷമിടുന്ന ചിത്രമാണ് യേഴു കടല്‍ യേഴു മലൈ.  'ഏഴ് കടൽ ഏഴ് മലൈ' സിനിമയുടെ സംവിധാനം റാം ആണ്. പ്രണയം വ്യത്യസ്‍തമായി അവതരിപ്പിക്കുന്ന ഒരു ചിത്രമായിരിക്കും ഏഴ് കടൽ ഏഴ് മലൈ. യുവ ശങ്കര്‍ രാജ സംഗീത സംവിധാനം നിര്‍വഹിച്ച ഏഴ് കടൽ ഏഴ് മലൈ ഗാനം പ്രണയ ദിനമായ ഫെബ്രുവരി 14ന് വൈകുന്നേരം ആറിനാകും പുറത്തുവിടുക.

Advertisment

 തമിഴ് നടൻ സൂരിയും പ്രധാന കഥാപാത്രമായി എത്തുന്നു. നിവിൻ പോളി നായകനാകുന്ന പുതിയ ചിത്രത്തില്‍ അഞ്ജലിയാണ് നായികയായി എത്തുന്നത്. എൻ കെ ഏകാംബരമാണ് ഛായാഗ്രാഹണം. യുവൻ ശങ്കർ രാജ സംഗീത സംവിധാനം നിര്‍വഹിക്കുന്ന ഏഴ് കടൽ ഏഴ് മലൈ അന്താരാഷ്ട്ര ചലച്ചിത്രമേളയായ റോട്ടർഡാമിൽ ബിഗ് സ്ക്രീൻ കോമ്പറ്റീഷൻ എന്ന മത്സരവിഭാഗത്തിലേക്ക് ഔദ്യോഗികമായി തെരഞ്ഞെടുക്കപ്പെട്ട സിനിമയാണ്.

മമ്മൂട്ടി നായകനായ പേരൻപ് സിനിമയ്‍ക്ക് ശേഷം റാം നിവിൻ പോളിക്കൊപ്പം എത്തുന്നതിനാല്‍ 'ഏഴ് കടൽ ഏഴ് മലൈ'യില്‍ വലിയ പ്രതീക്ഷകളാണ്. ചിമ്പു നായകനായ മാനാടെന്ന ചിത്രത്തിന് ശേഷം നിവിൻ പോളിയെ പ്രധാന വേഷത്തിലെത്തിലെത്തിച്ച് സുരേഷ് കാമാച്ചി വി ഹൗസ് പ്രൊഡക്ഷൻസിൻറെ ബാനറിൽ നിര്‍മിക്കുന്ന ചിത്രമാണ് ഏഴ് കടൽ ഏഴ് മലൈ. വസ്ത്രാലങ്കാരം ചന്ദ്രക്കാന്ത് സോനവാനെ നിര്‍വഹിക്കുന്ന ചിത്രം ഏഴ് കടൽ ഏഴ് മലൈയുടെ ആക്ഷൻ സ്റ്റണ്ട് സിൽവ, പിആർഒ ശബരി, ഡിജിറ്റൽ മാർക്കറ്റിംഗ് അനൂപ് സുന്ദരൻ എന്നിവരാണ്.

മലയാളി ഫ്രം ഇന്ത്യ എന്ന ചിത്രവും നിവിൻ പോളി നായകനായി ഒരുങ്ങുന്നുണ്ട്. സംവിധാനം ഡിജോ ജോസ് ആന്റണിയാണ്. കോമഡിക്കും പ്രധാന്യമുള്ള ഒരു ചിത്രമായിരിക്കും. ധ്യാൻ ശ്രീനിവാസനും ഒരു പ്രധാനപ്പെട്ട കഥാപാത്രമായി ഉണ്ടാകും എന്നാണ് റിപ്പോര്‍ട്ട്.

nivin-pauly-starrer-upcoming-film-yezhu-kadal-yezhu-malai-update-out
Advertisment