Advertisment

3, 6 ഒഴികെയുള്ള ക്ലാസുകളിലെ പാഠപുസ്തകങ്ങള്‍ക്ക്   മാറ്റമില്ലെന്ന് ആവര്‍ത്തിച്ച് സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് സെക്കന്‍ഡറി എജ്യൂക്കേഷന്‍

9 മുതല്‍ 12 വരെ ക്ലാസുകള്‍ക്കുള്ള വാര്‍ഷിക പാഠ്യപദ്ധതി, അക്കാദമിക് ഉള്ളടക്കം, പരീക്ഷകള്‍, മൂല്യ നിര്‍ണയ മാര്‍ഗ നിര്‍ദേശങ്ങള്‍ എന്നിവയും ഇത്തവണ നല്‍കുമെന്നും ബോര്‍ഡ് വ്യക്തമാക്കി.

New Update
ertyuioiuytryu

ഡല്‍ഹി:വരുന്ന അധ്യയന വര്‍ഷത്തേക്ക് 3, 6 ഒഴികെയുള്ള ക്ലാസുകളിലെ പാഠപുസ്തകങ്ങള്‍ക്ക് മാറ്റമില്ലെന്ന് ആവര്‍ത്തിച്ച് സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് സെക്കന്‍ഡറി എജ്യൂക്കേഷന്‍ (സിബിഎസ്ഇ). 

Advertisment

3,6 ക്ലാസുകളിലെ പുതിയ സിലബസും പാഠപുസ്തകങ്ങളും തയ്യാറായിക്കൊണ്ടിരിക്കുകയാണെന്ന് മാര്‍ച്ച് 18ന് എന്‍സിഇആര്‍ടി സിബിഎസിക്ക് കത്തിലൂടെ അറിയിച്ചിരുന്നു. പുതിയ പാഠ്യ പദ്ധതിയിലേക്ക് മാറുന്നതിന്റെ ഭാഗമായി ആറാം ക്ലാസിലെ വിദ്യാര്‍ഥികള്‍ക്ക് ബ്രിഡ്ജ് കോഴ്‌സുകളും മൂന്നാം ക്ലാസിലെ വിദ്യാര്‍ഥികള്‍ക്ക് മാര്‍ഗ രേഖയും തയ്യാറാക്കുന്നുണ്ട്.

9 മുതല്‍ 12 വരെ ക്ലാസുകള്‍ക്കുള്ള വാര്‍ഷിക പാഠ്യപദ്ധതി, അക്കാദമിക് ഉള്ളടക്കം, പരീക്ഷകള്‍, മൂല്യ നിര്‍ണയ മാര്‍ഗ നിര്‍ദേശങ്ങള്‍ എന്നിവയും ഇത്തവണ നല്‍കുമെന്നും ബോര്‍ഡ് വ്യക്തമാക്കി. ദേശീയ പാഠ്യപദ്ധതി ചട്ടക്കൂടിന്റെ അടിസ്ഥാനത്തിലാണ് എല്ലാ മാര്‍ഗ നിര്‍ദേശങ്ങളും നല്‍കുക. 9 മുതല്‍ 12 വരെയുള്ള ക്ലാസുകളിലേക്ക് 2024-25 വര്‍ഷത്തിലേക്കുള്ള പാഠ്യപദ്ധതി 'www.cbseacademic.nic.in' എന്ന വെബ്‌സൈറ്റില്‍ ലഭ്യമാകും.

Advertisment