ത്രീഡി ശബ്ദത്തിൽ ഫോൺ സംഭാഷണങ്ങൾ കൂടുതൽ മികച്ചതാക്കാൻ നോക്കിയ

നിലവിലുള്ള ഫോൺവിളികളെല്ലാം മോണോഫോണിക് ആണ്. ശബ്ദം കംപ്രസ് ചെയ്യുമ്പോൾ ശബ്ദത്തിന്റെ ഢീറ്റെയിലിങ് നഷ്ടമാകും. പുതിയ സാങ്കേതികവിദ്യയിൽ 3ഡി സൗണ്ടാണ് ഫോൺ സംഭാഷണം നടത്തുന്നവർ കേൾക്കുന്നത്.

author-image
ടെക് ഡസ്ക്
New Update
tyretret

പുതിയ സാങ്കേതികവിദ്യ കണ്ടുപിടിച്ചിരിക്കുകയാണ് നോക്കിയ സിഇഒ പെക്ക ലണ്ട്മാർക്ക്. 'ഇമ്മേഴ്‌സീവ് ഓഡിയോ ആന്‍ഡ് വീഡിയോ' എന്ന പുതിയ സാങ്കേതികവിദ്യ ഉപയോഗിച്ച് ലോകത്താദ്യമായി അദേഹം ഫോൺ കോൾ ചെയ്തിരിക്കുകയാണ്. ത്രീഡി ശബ്ദം ഉപയോഗിച്ച് ഫോൺ സംഭാഷണങ്ങൾ കൂടുതൽ മികച്ചതാക്കാൻ ഈ സാങ്കേതികവിദ്യയിലൂടെ സാധിക്കുമെന്നാണ് കമ്പനി പറയുന്നത്.

Advertisment

അവതരിപ്പിക്കാനിരിക്കുന്ന 5ജി അഡ്വാൻസ്ഡ് സ്റ്റാന്റേർഡിന്‍റെ ഭാഗമായാകും ഈ സാങ്കേതികവിദ്യ ടെക് ലോകത്തിന് മുന്നിലെത്തുക. 1991ൽ ആദ്യമായി 2ജി സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള ഫോൺവിളി നടത്തുമ്പോൾ മുറിയിലുണ്ടായിരുന്ന വ്യക്തിയാണ് ലണ്ട്മാർക്ക്. ഫിൻലൻഡ് ഡിജിറ്റലൈസേഷൻ ആന്‍ഡ് ന്യൂ ടെക്‌നോളജീസ് അംബാസഡർ സ്റ്റീഫൻ ലിന്റ്‌സ്റ്റോമുമായാണ് പെക്ക ലണ്ട്മാർക്ക് ഫോണിൽ സംസാരിച്ചത്.

നിലവിലുള്ള ഫോൺവിളികളെല്ലാം മോണോഫോണിക് ആണ്. ശബ്ദം കംപ്രസ് ചെയ്യുമ്പോൾ ശബ്ദത്തിന്റെ ഢീറ്റെയിലിങ് നഷ്ടമാകും. പുതിയ സാങ്കേതികവിദ്യയിൽ 3ഡി സൗണ്ടാണ് ഫോൺ സംഭാഷണം നടത്തുന്നവർ കേൾക്കുന്നത്. ഇതിലൂടെ രണ്ട് പേർ അടുത്ത് നിന്ന് സംസാരിക്കുന്നതുപോലെയുള്ള ശബ്ദാനുഭവം ഫോൺവിളിയിൽ അനുഭവപ്പെടും.

കോൺഫറൻസ് കോളുകളിലും ഇമ്മേഴ്‌സീവ് ഓഡിയോ വീഡിയോ കോൾ സാങ്കേതിക വിദ്യ ഉപയോഗിക്കാനാവുമെന്നാണ് നോക്കിയ ടെക്‌നോളജീസ് ഓഡിയോ റിസർച്ച് മേധാവി ജിറി ഹോപാനിമേയ് പറയുന്നത്. പങ്കെടുക്കുന്നവരുടെ സ്പെഷ്യൽ ലൊക്കേഷൻ അടിസ്ഥാനമാക്കി ശബ്ദം വേർതിരിച്ചറിയാൻ ഇതിലൂടെ കഴിയും. സ്മാർട്ട് ഫോണിലെ ഒന്നിലധികം മൈക്രോഫോണുകൾ ഉപയോഗിച്ചാണ് ഇങ്ങനെ ചെയ്യുന്നത്.

nokia phone-call-in-3d-mode
Advertisment