വിജിത ശ്രീജിത്ത് ആലപിച്ച 'ന്റെ കൃഷ്ണാ' സംഗീത ആൽബം ശ്രദ്ധേയമാവുന്നു

ബഹ്‌റൈനിൽ അണിയിച്ചൊരുക്കിയ 'ന്റെ കൃഷ്ണാ' എന്ന സംഗീത ആൽബം സംഗീതം കൊണ്ടും നൃത്തച്ചുവടുകൾ കൊണ്ടും ശ്രദ്ധേയമാകുന്നു.

author-image
മൂവി ഡസ്ക്
New Update
ertyuiuytyui

മലയാളി മനസ്സിൽ നന്മയുടെ കണിക്കൊന്നകൾ വിരിയുന്ന മേടപ്പുലരിയിൽ, കണിക്കൊന്നയും കണിവെള്ളരിയും കദളി പഴവും കണ്ണനു മുന്നിൽ കണിവച്ചുണരുന്ന വിഷുദിനത്തിൽ, ബഹ്‌റൈനിൽ അണിയിച്ചൊരുക്കിയ 'ന്റെ കൃഷ്ണാ' എന്ന സംഗീത ആൽബം സംഗീതം കൊണ്ടും നൃത്തച്ചുവടുകൾ കൊണ്ടും ശ്രദ്ധേയമാകുന്നു.

Advertisment

അമ്പാടി പ്രൊഡക്ഷൻസിന്റെ ബാനറിൽ ശ്രീജിത്ത് ശ്രീകുമാറിന്റെ ഹൃദയസ്പർശിയായ വരികൾക്കു ഈണം നൽകിയത് ബഹ്റൈനിലെ പ്രശസ്ത ഗായകൻ ഉണ്ണി കൃഷ്ണൻ ആണ്. ബഹ്റൈനിലെ അറിയപ്പെടുന്ന പിന്നണി ഗായിക വിജിത ശ്രീജിത്ത് ആണ് ഗാനം ആലപിച്ചിരിക്കുന്നത്. നൃത്തസംവിധാനം ചെയ്തിരിക്കുന്നത് അൽ ഹിലാൽ ഹോസ്പിറ്റലിലെ ഡെർമറ്റോളജിസ്‌റ് ഡോ. സിത്താര ശ്രീധരൻ. ആൽബത്തിന്റെ ആശയവും സംവിധാനവും ജയകുമാർ വയനാട് നിർവഹിച്ചിരിക്കുന്നു.

ബഹ്റൈൻ കേരളീയ സമാജത്തിലും റിഫയിലുമായി നടത്തിയ ഷൂട്ടിങ്ങിന്റെ ഛായാഗ്രഹണം ബിജു ഹരിദാസ്, സൂര്യ പ്രകാശ്, കിരീടം ഉണ്ണി എന്നിവർ നിർവഹിച്ചപ്പോൾ, ലൈറ്റ്‌സ് കൃഷ്ണകുമാർ പയ്യന്നൂരും ഷിബു ജോണും ചേർന്ന് മനോഹരമാക്കി. ബഹ്റൈൻ കലാവേദികളിലെ പ്രശസ്തരായ കലാകാരൻമാർ ഈ സംഗീത ആൽബത്തിന്റെ വിവിധ മേഖലകളിൽ ഭാഗമായി. ലളിത ധർമരാജ്, നീതു സലീഷ് എന്നിവർ ചമയവും ശ്യാം രാമചന്ദ്രൻ, മനേഷ് നായർ തുടങ്ങിയവർ രംഗസംവിധാനവും കൈകാര്യം ചെയ്തു.

വിഷു ദിനത്തിൽ കോൺവെക്‌സ് മീഡിയ യൂട്യൂബ് ചാനൽ വഴി റിലീസ് ചെയ്ത ആൽബം ആസ്വാദകർക്ക് കുളിർമ പകരുന്നതും മനസ്സ് ഭക്തിസാന്ദ്രമാക്കുന്നതുമായ ഒരു അനുഭവമാണെന്ന് അണിയറപ്രവർത്തകർ പറയുന്നു.

nte-krishna-music-album
Advertisment