ബേസില്‍ ജോസഫിന്റെ 'നുണക്കുഴി' ചിത്രം നേടിയ കളക്ഷൻ റിപ്പോർട്ടുകൾ പുറത്തുവിട്ട് അണിയറ പ്രവർത്തകർ

സംവിധാനം നിര്‍വഹിച്ചിരിക്കുന്നത് ജീത്തു ജോസഫാണ്. ഇത്തവണ ചിരിക്ക് പ്രാധാന്യം നല്‍കിയാണ് സംവിധായകൻ ജീത്തു ജോസസഫ് എത്തിയിരിക്കുന്നതെന്ന പ്രത്യേകതയുണ്ട്.

author-image
മൂവി ഡസ്ക്
New Update
e456yujhgrt6yu

ബേസില്‍ ജോസഫ് നായകനായി വന്ന ചിത്രം നുണക്കുഴി വൻ ഹിറ്റിലേക്കെന്ന് റിപ്പോര്‍ട്ട്. റിലീസിന് ഇന്ത്യയില്‍  നുണക്കുഴി 1.7 കോടി രൂപയാണ് നേടിയിരിക്കുന്നത് എന്നാണ് പ്രമുഖ സിനിമ ട്രേഡ് അനലിസ്റ്റുകളാണ് സാക്നില്‍ക്കിന്റെ റിപ്പോര്‍ട്ട്. മികച്ച പ്രതികരണമാണ് നുണക്കുഴി നേടുന്നതും. ബേസില്‍ ജോസഫിന്റെ നുണക്കുഴി രണ്ട് ദിവസം കൊണ്ട് നേടിയ തുകയും പുറത്തുവിട്ടിരിക്കുകയാണ്.

Advertisment

ഇന്ത്യയില്‍ നിന്ന് നുണക്കുഴി 2.9 കോടി രൂപയാണ് ആകെ നേടിയിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. സംവിധാനം നിര്‍വഹിച്ചിരിക്കുന്നത് ജീത്തു ജോസഫാണ്. ഇത്തവണ ചിരിക്ക് പ്രാധാന്യം നല്‍കിയാണ് സംവിധായകൻ ജീത്തു ജോസസഫ് എത്തിയിരിക്കുന്നതെന്ന പ്രത്യേകതയുണ്ട്. ചിരി നിറച്ച നുണക്കുഴി സിനിമയുടെ തിരക്കഥ കെ ആര്‍ കൃഷ്‍ണകുമാറിന്റേത് ആണ്.

രസകരമായ ഒട്ടേറെ ചിരി രംഗങ്ങളുമായാണ് സിനിമ പ്രേക്ഷകരുടെ പ്രിയം നേടുന്നതെന്നാണ് റിപ്പോര്‍ട്ട്. ബേസില്‍ ജോസഫിന്റെ മാനറിസങ്ങളാണ് നുണക്കുഴി സിനിമയുടെ പ്രധാന ആകര്‍ഷണം. ആകാംക്ഷ നിറച്ച ചിരി രംഗങ്ങളാണ് ചിത്രത്തില്‍ ഉടനീളം എന്നതും ഒരു പ്രത്യേകതയാണ്. കോമഡിയിലെ ടൈമിംഗില്‍ മികവ് പ്രകടിപ്പിക്കുന്ന താരം ബേസില്‍ ജോസഫിന്റെ നുണക്കുഴി കുടുംബപ്രേക്ഷകരുടെ സിനിമയായും മാറുന്നുവെന്ന അഭിപ്രായം ഇന്ത്യയിലെ ആകെ കളക്ഷനില്‍ നേട്ടമാകും.

ബേസിലിനൊപ്പം ഗ്രേസ് ആന്റണിയും സിദ്ധിഖും ബൈജുവും മനോജ് കെ ജയനും അല്‍ത്താഫും സൈജു കുറുപ്പും ഒക്കെ ചിരിക്ക് കൂട്ടായെത്തുമ്പോള്‍ ഇക്കുറി അജു വര്‍ഗീസ് അല്‍പം സീരിയസാണ്. ഒന്നിനൊന്ന് കോര്‍ത്തിണക്കി പോകുന്ന ചിരി രംഗങ്ങളില്‍ എല്ലാവരും മികച്ച പ്രകടനം നടത്തുന്നുവെന്നാണ് ചിത്രം കണ്ടവര്‍ അഭിപ്രായപ്പെടുന്നതെന്നാണ് റിപ്പോര്‍ട്ട്. ഛായാഗ്രാഹണം നിര്‍വഹിച്ചിരിക്കുന്നത് സതീഷ് കുറുപ്പാണ്. ഉത്സവകാലത്ത് ആര്‍ത്ത് ചിരിക്കാൻ വിഭവങ്ങളുള്ള ചിത്രമാണ് നുണക്കുഴി എന്നാണ് പ്രതികരണങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്.

Advertisment