കൊച്ചി: ബാംഗ്ലൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇലക്ട്രിക് വാഹന നിര്‍മ്മാതാക്കളായ ഓല ഇലക്ട്രിക് മൊബിലിറ്റി ലിമിറ്റഡിന്റെ പ്രഥമ ഓഹരി വില്‍പ്പന (ഐപിഒ) ആഗസ്റ്റ് 2 ന് ആരംഭിക്കും.
72-76 രൂപയാണ് ഇക്വിറ്റി ഓഹരി വിലയായി നിശ്ചയിച്ചിരിക്കുന്നത്. പത്തു രൂപയാണ് മുഖവില. ചുരുങ്ങിയത് 195 ഓഹരികളോ ഇതിന്റെ മടങ്ങുകളോ ആയി വാങ്ങാം. ആഗസ്റ്റ് 6 ന് വില്‍പ്പന അവസാനിക്കും.
പുതിയ ഓഹരികളുടെ വില്‍പ്പനയിലൂടെ 5500 കോടി രൂപ വരെ സമാഹരിക്കുകയാണ് കമ്പനിയുടെ ലക്ഷ്യം. കൂടാതെ കമ്പനിയുടെ പ്രൊമോട്ടര്‍മാരുടെ കൈവശമുള്ള 84941997 ഓഹരികളും വിറ്റൊഴിയും.