New Update
/sathyam/media/media_files/24jGqmmWN1v3UmbF32Kv.jpg)
ശ്വാസകോശാരോഗ്യം ഉറപ്പാക്കാൻ ഭക്ഷണത്തിലും നമുക്ക് ചിലത് ശ്രദ്ധിക്കാൻ സാധിക്കും. ഒമേഗ-3 ഫാറ്റി ആസിഡ്സ് അടങ്ങിയ ഭക്ഷണങ്ങള്‍ പതിവായി കഴിക്കുന്നത് ശ്വാസകോശത്തിന്‍റെ ആരോഗ്യം മെച്ചപ്പെടുത്തുമെന്നാണ് പഠനത്തിന്‍റെ കണ്ടെത്തല്‍.
Advertisment
ഒമേഗ-3 ഫാറ്റി ആസിഡ് ഹൃദയത്തിന് നല്ലതാണ് എന്ന തരത്തിലുള്ള പഠനങ്ങള്‍ വളരെ നേരത്തെ വന്നിട്ടുണ്ട്. മറ്റ് പല അമൂല്യമായ ഗുണങ്ങളും ഇതിനുള്ളതായും പഠനങ്ങളുണ്ട്. എന്നാല്‍ ശ്വാസകോശത്തിന്‍റെ കാര്യത്തിലും ഒമേഗ-3 ഫാറ്റി ആസിഡിന് പങ്കുണ്ടെന്ന നിരീക്ഷണം ആദ്യമായാണ് വരുന്നത്.
പ്രധാനമായും മീൻ ആണ് ഒമേഗ-3 ഫാറ്റി ആസിഡിന്‍റെ സ്രോതസ്. അതും കൊഴുപ്പുള്ള മീനുകള്‍. മത്തി, ചൂര എന്നിവയെല്ലാം ഇതിനുദാഹരണമാണ്. ഡയറ്ററി സപ്ലിമെന്‍റ് ആയും ഒമേഗ-3 ഫാറ്റി ആസിഡ് എടുക്കാൻ സാധിക്കും. പക്ഷേ ഇതിന് മുമ്പ് ഡോക്ടറുടെ നിര്‍ദേശം തേടേണ്ടത് നിര്‍ബന്ധമാണ്.