Advertisment

നാടൻ നേന്ത്രക്കായയ്ക്കു കടുത്ത ക്ഷാമം; ഓണം ആഘോഷിക്കണമെങ്കിൽ നേന്ത്രക്കായ തമിഴ്നാട്ടിൽ നിന്നു വരണം

ചില്ലറ വിപണിയിൽ 65 മുതൽ 75 വരെയായിരുന്നു വില. ഇപ്പോൾ മൊത്തവില 40 രൂപയിൽ താഴെയായി കുറഞ്ഞിട്ടുണ്ട്. ഓണം അടുക്കുമ്പോഴേക്കും കുറച്ചു കൂടി വില ഉയരാനാണു സാധ്യതയെന്നു വ്യാപാരികൾ പറയുന്നു.

New Update
rdtyujhgfrtyuilkuyt

ഇത്തവണയും ഓണവിപണിയിൽ നേന്ത്രക്കായ വിൽപന ഉഷാറാണ്. രണ്ടാഴ്ച മുൻപ് നേന്ത്രക്കായ വില മൊത്തവിപണിയിൽ കിലോയ്ക്ക് 60 രൂപ വരെ എത്തിയിരുന്നു. ചില്ലറ വിപണിയിൽ 65 മുതൽ 75 വരെയായിരുന്നു വില. ഇപ്പോൾ മൊത്തവില 40 രൂപയിൽ താഴെയായി കുറഞ്ഞിട്ടുണ്ട്. ഓണം അടുക്കുമ്പോഴേക്കും കുറച്ചു കൂടി വില ഉയരാനാണു സാധ്യതയെന്നു വ്യാപാരികൾ പറയുന്നു. ഒരാഴ്ച കൂടി കഴി‍ഞ്ഞാൽ നേന്ത്രക്കായ വിൽപനയിലും വൻ കുതിപ്പുണ്ടാകും. 

Advertisment

കേരളത്തിൽ ഓണം ആഘോഷിക്കണമെങ്കിൽ നേന്ത്രക്കായ തമിഴ്നാട്ടിൽ നിന്നു വരണം. ഇല്ലെങ്കിൽ ഓണസദ്യയിൽ നേന്ത്രക്കായ വിഭവമുണ്ടാകില്ലെന്ന സ്ഥിതിയിലാണ്. സംസ്ഥാനത്തേക്കാവശ്യമായ നേന്ത്രക്കായയുടെ ഭൂരിഭാഗവും എത്തുന്നതു തമിഴ്നാട്ടിൽ നിന്നാണ്. ജില്ലയിലേക്കു പ്രധാനമായും കായ എത്തുന്നതു തമിഴ്നാട്ടിലെ മേട്ടുപ്പാളയം, സത്യമംഗലം, പുളിയംപെട്ടി മേഖലകളിൽ നിന്നാണ്. ഇതിൽ തന്നെ സത്യമംഗലമാണു പ്രധാനം. 

നല്ല നേന്ത്രക്കായയാണ് എത്തുന്നതെന്നു വ്യാപാരികൾ പറയുന്നു. ചെറുകായയും നേന്ത്രനുമായി പ്രതിദിനം 20–25 ലോഡ് കായ പാലക്കാട്ടെത്തുന്നുണ്ട്. വരുന്നതു മുഴുവൻ ചെലവാകുന്നുമുണ്ട്. മഴ ശക്തമായതോടെയാണ് ഇപ്പോഴത്തെ ഈ വിലകുറവ്. ഓണക്കാലമാകുമ്പോൾ ചില്ലറ വ്യാപാരികൾ വരെ മൂന്നിരട്ടി കായക്കുല വാങ്ങിക്കാറുണ്ട്. 

Advertisment