Advertisment

നാദിർഷാ സംവിധാനം ചെയ്യുന്ന 'വൺസ് അപ്പോൺ എ ടൈം ഇൻ കൊച്ചി'യുടെ റിലീസ് തീയതി പ്രഖ്യാപിച്ചു

നാദിർഷാ - റാഫി കൂട്ടുകെട്ട് ഇത് ആദ്യമായാണ്. കോമഡി ത്രില്ലറായി ഒരുക്കുന്ന ചിത്രത്തിൽ അർജുൻ അശോകനും ഷൈൻ ടോം ചാക്കോയും മുഖ്യവേഷങ്ങളിൽ എത്തുന്നു.

author-image
മൂവി ഡസ്ക്
New Update
dsfghjkjhgfdfghjk

കലന്തൂർ എന്റർടൈൻമെന്റ്‌സിന്റെ ബാനറിൽ കലന്തൂർ നിർമിച്ച് നാദിർഷാ സംവിധാനം ചെയ്യുന്ന 'വൺസ് അപ്പോൺ എ ടൈം ഇൻ കൊച്ചി'യുടെ റിലീസ് തീയതി പ്രഖ്യാപിച്ചു. മെയ് 31നാണ് ചിത്രം തിയേറ്ററുകളിൽ എത്തുന്നത്.

Advertisment

ചിത്രത്തിലൂടെ സംവിധായകനും തിരക്കഥാകൃത്തുമായ റാഫിയുടെ മകൻ മുബിൻ റാഫി നായക നിരയിലേക്ക് എത്തുന്നു എന്ന പ്രത്യേകതയുമുണ്ട്. നാദിർഷാ - റാഫി കൂട്ടുകെട്ട് ഇത് ആദ്യമായാണ്. കോമഡി ത്രില്ലറായി ഒരുക്കുന്ന ചിത്രത്തിൽ അർജുൻ അശോകനും ഷൈൻ ടോം ചാക്കോയും മുഖ്യവേഷങ്ങളിൽ എത്തുന്നു. ദേവിക സഞ്ജയ് ആണ് നായിക. ഹിഷാം അബ്ദുൽ വഹാബ് ആണ് സംഗീതം ഒരുക്കുന്നത്.

ഛായാഗ്രഹകൻ -ഷാജി കുമാർ, എഡിറ്റർ -ഷമീർ മുഹമ്മദ്. പ്രോജക്ട് ഡിസൈനർ -സൈലക്സ് എബ്രഹാം, പ്രൊഡക്ഷൻ ഡിസൈനിംഗ് -സന്തോഷ് രാമൻ, മേക്കപ്പ് -റോണെക്സ് സേവ്യർ, കോസ്റ്റ്യൂം -അരുൺ മനോഹർ, പ്രൊഡക്ഷൻ കൺട്രോളർ -ശ്രീകുമാർ ചെന്നിത്തല, ചീഫ് അസോസിയേറ്റ് ഡയറക്ടർ- ദീപക് നാരായൺ. മാർക്കറ്റിംഗ് -ബിനു ബ്രിങ്ഫോർത്, പി ആർ ഓ -മഞ്ജു ഗോപിനാഥ്, സ്റ്റിൽസ് -യൂനസ് കുണ്ടായ്, ഡിസൈൻസ് -മാക്ഗുഫിൻ.

once-upon-a-time-in-kochi
Advertisment