Advertisment

തലമുടി കൊഴിച്ചിലും താരനും അകറ്റാനുള്ള പൊടിക്കൈകള്‍ അറിയാം...

ഈ നീര് ശിരോ ചർമ്മത്തിലും മുടിയിലും നന്നായി തേച്ച് പിടിപ്പിക്കാം. അര മണിക്കൂറിന് ശേഷം ഏതെങ്കിലും വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിച്ച് കഴുകാം. ആഴ്ചയിൽ രണ്ടോ മൂന്നോ തവണ ഇങ്ങനെ ചെയ്‌താൽ തലമുടി കൊഴിച്ചിൽ കുറയുകയും മുടി തഴച്ച് വളരുകയും ചെയ്യും. 

New Update
wrtyuioiuytretyui

തലമുടി കൊഴിച്ചിലും താരനും ഇന്ന് പലരെയും അലട്ടുന്ന  പ്രശ്‌നങ്ങളാണ്. ഇതിന് പരിഹാരം തേടി പലവിധത്തിലുള്ള മരുന്നുകള്‍ ഉപയോഗിച്ചവരുമുണ്ടാകാം. എന്നാല്‍ അടുക്കളകളില്‍ സ്ഥിരമായി കാണുന്ന ഉള്ളി, വെളുത്തുള്ളി തുങ്ങിയവ തലമുടി സംരക്ഷണത്തിന് സഹായിക്കുന്ന ഒന്നാണ്. 

Advertisment

തലമുടി കൊഴിച്ചിൽ അകറ്റാനും മുടിയുടെ വളർച്ച കൂടുതൽ വേഗത്തിലാക്കാനും ഇവയിലെ ചില ഘടകങ്ങള്‍ സഹായിക്കും. കൂടാതെ ഇവ ശിരോ ചർമ്മത്തിൽ ഉണ്ടാകുന്ന താരനെ തടയുകയും ചെയ്യും. ഇതിനായി ഒന്നോ രണ്ടോ സവാള അല്ലെങ്കിൽ ഉള്ളി തൊലി കളഞ്ഞ് വൃത്തിയാക്കിയെടുക്കുക. ശേഷം ഉള്ളി ചെറിയ കഷ്ണങ്ങളായി മുറിക്കണം. ഇനി വെളുത്തുള്ളി അരിഞ്ഞ് കഷ്ണങ്ങളാക്കാം.  ശേഷം ഇവ മിക്സിയിലിട്ടടിച്ച് നീരെടുക്കുക. ഈ നീര് ശിരോ ചർമ്മത്തിലും മുടിയിലും നന്നായി തേച്ച് പിടിപ്പിക്കാം. അര മണിക്കൂറിന് ശേഷം ഏതെങ്കിലും വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിച്ച് കഴുകാം. ആഴ്ചയിൽ രണ്ടോ മൂന്നോ തവണ ഇങ്ങനെ ചെയ്‌താൽ തലമുടി കൊഴിച്ചിൽ കുറയുകയും മുടി തഴച്ച് വളരുകയും ചെയ്യും. 

അതുപോലെ ഉള്ളിനീരും വെളുത്തുള്ളി നീരും വെളിച്ചെണ്ണയില്‍ ചേര്‍ത്ത് മിശ്രിതമാക്കാം. ഇനി ഈ മിശ്രിതം തലമുടിയില്‍ പുരട്ടി 20 മിനിറ്റിന് ശേഷം കഴുകി കളയാം. രണ്ട് ടീസ്പൂൺ സവാള ജ്യൂസിലേക്ക് വെളുത്തുള്ളി നീരും ഒരു സ്പൂൺ ഒലീവ് ഓയില്‍ ചേർത്ത് മിശ്രിതമാക്കുക.  ശേഷം തലയിൽ പുരുട്ടി മസാജ് ചെയ്യുക. 15 മിനിറ്റിന് ശേഷം ഷാമ്പൂ ഉപയോ​ഗിച്ച് കഴുകി കളയാം. ഇതും പരീക്ഷിക്കാവുന്നതാണ്. 

കൂടാതെ നാല് ടീസ്പൂണ്‍ ഉള്ളിനീരും വെളുത്തുള്ളി നീരും രണ്ട് ടീസ്പൂണ്‍ തൈരും ചേര്‍ത്ത് മിശ്രിതമാക്കുക. ശേഷം ഈ മിശ്രിതം തലയോട്ടിയിലും മുടിയിലും നന്നായി തേച്ച് പിടിപ്പിക്കാം. അര മണിക്കൂര്‍ കഴിഞ്ഞ്ഷാംപൂ ഉപയോഗിച്ച് കഴുകാം. അതുപോലെ മുട്ടയുടെ വെള്ളയും സവാള നീരും ചേർത്ത് തലയിൽ പുരട്ടുന്നത് താരനും മുടികൊഴിച്ചിലും അകറ്റാൻ ഏറെ നല്ലതാണ്. 

Advertisment