Advertisment

ജനശ്രീ ഭവന പദ്ധതിയിൽ ‌നിർമിക്കുന്ന വീടിന്റെ കട്ടില വെക്കൽ ചടങ്ങ്‌ നടന്നു; ഉമ്മൻചാണ്ടി സ്മൃതി കേന്ദ്രം പ്രവർത്തനം ആഗസ്റ്റിൽ ആരംഭിക്കും: അജ്മൽ ആനത്താൻ

മലപ്പുറം ബ്ലോക്കിലെ പ്രിയദർശിനി, എടപ്പറമ്പ്, ഒരുമ്മ, താന്നിക്കൽ, മൊറയൂർ, ബംഗാളത്ത്, അക്ഷയ, പൂഞ്ചോല, വാലഞ്ചേരി തുടങ്ങി 9 ജനശ്രീ സംഘങ്ങൾക്ക് 1.25 കോടി രൂപ വായ്പ വിതരണം ചെയ്തതായി ചടങ്ങിൽ അറിയിച്ചു.

New Update
xcvbnmnbvcbn

മൊറയൂർ: മൊറയൂർ പഞ്ചായത്തിൽ ജനശ്രീ ഭവന പദ്ധതിയിൽ വാലഞ്ചേരിയിൽ നിർമ്മിക്കുന്ന മുസ്തഫ കെ എന്നിവരുടെ വീടിന്റെ കട്ടില വെക്കൽ കർമ്മം ജനശ്രീ ബ്ലോക്ക് യൂണിയൻ ചെയർമാനും മൊറയൂർ ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ടുമായ ആനത്താൻ അജ്മൽ നിർവഹിച്ചു. ബംഗാളത്ത് ശിഹാബുൽ ഹഖ്, വാസുദേവൻ കാവുങ്ങൽ കണ്ടി, ടി പി സലീം മാസ്റ്റർ, കെ കെ മുഹമ്മദ് റാഫി, സജീഷ് മോങ്ങം, ആഷിക് ബംഗാളത്ത് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

Advertisment

 മലപ്പുറം ബ്ലോക്കിലെ പ്രിയദർശിനി, എടപ്പറമ്പ്, ഒരുമ്മ, താന്നിക്കൽ, മൊറയൂർ, ബംഗാളത്ത്, അക്ഷയ, പൂഞ്ചോല, വാലഞ്ചേരി തുടങ്ങി 9 ജനശ്രീ സംഘങ്ങൾക്ക് 1.25 കോടി രൂപ വായ്പ വിതരണം ചെയ്തതായി ചടങ്ങിൽ അറിയിച്ചു. വീട് നിർമ്മാണത്തിനും വീട് വിപുലീകരണത്തിനുമായ് 14 സംഘാംഗങ്ങൾക്കും വീടുവയ്ക്കുവാൻ ഉള്ള   സ്ഥലം വാങ്ങുവാൻ രണ്ട് സംഘാംഗങ്ങൾക്കും ജനശ്രീ ഭവന പദ്ധതിയിൽ ഉൾപ്പെടുത്തി പ്രത്യേക വായ്പ അനുവദിച്ചു.

വായ്പ എടുത്ത വട്ടിപ്പലിശക്കാരുടെ അടുത്ത് നിന്നും വായ്പ എടുത്തതിന്റെ പേരിൽ കൊള്ള പലിശ നൽകി വരുന്ന സ്വകാര്യ ബാങ്കിൽ നിന്നും ഒരുപാട് സംഘാംഗങ്ങളെ മോചിപ്പിക്കുവാനും അവരുടെ പണയ വസ്തുക്കൾ തിരിച്ചെടുക്കുവാനും സാധിച്ചു. വാഹനം, വിദ്യാഭ്യാസം, കൃഷി, വിവാഹം, വീട്ടുപകരണങ്ങൾ തുടങ്ങിയ ആവശ്യങ്ങൾക്കായും സംഘാംഗങ്ങൾക്ക് പ്രത്യേക വായ്പ അനുവദിച്ചതായും കട്ടില വെക്കൽ ചടങ്ങ്‌ നിർവഹിച്ചുകൊണ്ട് അജ്മൽ ആനത്താൻ പറഞ്ഞു

വായ്പകൾ സംഘങ്ങളുടെ വിതരണം ചെയ്യുന്നതോടൊപ്പം ജീവകാരുണ്യ പ്രവർത്തന മേഖല സജീവമാകുവാൻ ഉമ്മൻചാണ്ടി സ്മൃതി കേന്ദ്രം പ്രവർത്തനം വിപുലപ്പെടുത്തുവാനും മലപ്പുറം ബ്ലോക്ക് യൂണിയൻ തീരുമാനിച്ചു

Oommenchandy Smriti Center to start functioning in August
Advertisment