ഓപ്പോ ഫൈന്‍ഡ് എക്‌സ് 8 സിരീസ് സ്‌മാര്‍ട്ട്ഫോണുകള്‍ പുറത്തിറങ്ങുന്നു

കൈയുറ ധരിച്ച് കഴിയേണ്ട ശീതകാല സാഹചര്യങ്ങളിലും കൈകള്‍ നനഞ്ഞിരിക്കുന്ന അവസ്ഥയിലും ക്യാപ്‌ച്വര്‍ ബട്ടണ്‍ ഉപയോഗിച്ച് ഒറ്റ ക്ലിക്കില്‍ ഫോട്ടോകള്‍ പകര്‍ത്താം.

author-image
ടെക് ഡസ്ക്
New Update
tyutyr

ഒപ്പോ ഫൈന്‍ഡ് എക്‌സ് 8 സിരീസ് സ്‌മാര്‍ട്ട്ഫോണുകള്‍ ചൈനയില്‍ പുറത്തിറങ്ങുന്നു. പ്രത്യേക ക്യാമറ ബട്ടണോടെയാണ് ഫോണുകള്‍ വരിക. ക്യാമറയിലേക്ക് ക്വിക് ആക്സസ് ഈ ക്യാമറ ബട്ടണ്‍ പ്രദാനം ചെയ്യും. എന്നാല്‍ ഈ ക്യാമറ കണ്‍ട്രോള്‍ ബട്ടണ്‍ ഐഫോണ്‍ 16 സിരീസിലെ ക്യാപ്‌ച്വര്‍ ബട്ടണില്‍ നിന്ന് വ്യത്യസ്തമാണ് എന്ന് ഒപ്പോ വാദിക്കുന്നു. ടച്ച് സ്ക്രീന്‍ ഉപയോഗിക്കാതെ ക്യാമറ ഉപയോഗിക്കാനുള്ള ബട്ടണാണിത്.

Advertisment

കൈയുറ ധരിച്ച് കഴിയേണ്ട ശീതകാല സാഹചര്യങ്ങളിലും കൈകള്‍ നനഞ്ഞിരിക്കുന്ന അവസ്ഥയിലും ക്യാപ്‌ച്വര്‍ ബട്ടണ്‍ ഉപയോഗിച്ച് ഒറ്റ ക്ലിക്കില്‍ ഫോട്ടോകള്‍ പകര്‍ത്താം. മറ്റെന്തെങ്കിലും ജോലിയില്‍ മുഴുകിയിരിക്കുന്ന സമയത്ത് ഒരു ഫോട്ടോ പെട്ടെന്ന് എടുക്കേണ്ടിവന്നാല്‍ ഈ ബട്ടണ്‍ അമര്‍ത്തി വളരെ എളുപ്പത്തില്‍ ചിത്രം പകര്‍ത്താമെന്നും ഒപ്പോ പറയുന്നു.

ഒപ്പോ ഫൈന്‍ഡ് എക്‌സ്8 സിരീസിലെ ക്യാപ്‌ച്വര്‍ ബട്ടണ്‍ ഉപയോഗിച്ച് ഫോട്ടോകള്‍ എടുക്കാന്‍ മാത്രമേ കഴിയൂ. എന്നാല്‍ ഐഫോണ്‍ 16 ലെ ക്യാമറ ബട്ടണ്‍ മള്‍ട്ടി ടാസ്‌കിംഗ് കേന്ദ്രീകൃതമായിരുന്നു. ശബ്ദം ക്രമീകരിക്കാനുള്ള വോളിയം ബട്ടണിന് സമാനമായ ബട്ടണാണ് ഫൈന്‍ഡ് എക്‌സ് 8 സിരീസില്‍ ഒപ്പോ ഉള്‍പ്പെടുത്തുന്നത്. സോണി എല്‍വൈറ്റി-600 സെന്‍സറുള്ള 50 മെഗാപിക്‌സല്‍ പ്രധാന ക്യാമറയോടെയാവും ഫോണ്‍ വരിക.

Advertisment