ഡൽഹി: സമാനതകളില്ലാത്ത സേവന അനുഭവം നൽകാനുള്ള പ്രതിബദ്ധത അടിസ്ഥാനമാക്കി, 62% ഉപഭോക്താക്കളും അവർക്കു ലഭിച്ച ഇൻ-സ്റ്റോർ വിൽപ്പനാനന്തര സേവനം 'വളരെ തൃപ്തികരം' എന്ന് വിലയിരുത്തിയതോടെ വിൽപ്പനാനന്തര ഉപഭോക്തൃ സംതൃപ്തിയിൽ ഓപ്പോ ഇന്ത്യ ഒന്നാം സ്ഥാനം നേടി. 2024 ഓഗസ്റ്റിൽ ഇന്ത്യയിലെ മികച്ച അഞ്ച് സ്മാർട്ട്‌ഫോൺ ബ്രാൻഡുകളിൽ 2,000+ ഉപഭോക്താക്കളെ ഉൾപ്പെടുത്തി കൗണ്ടർപോയിൻ്റ് റിസർച്ച് അവരുടെ വിൽപ്പനാനന്തര സേവന അനുഭവങ്ങൾ വിലയിരുത്താൻ ഒരു സർവേ നടത്തി. പുതിയ തലമുറ കേന്ദ്രങ്ങളിലൂടെ സേവനാനുഭവം മെച്ചപ്പെടുത്താനുള്ള ഓപ്പോ ഇന്ത്യയുടെ ‘ഉപഭോക്താവ് ആദ്യം’ എന്ന സമീപനത്തിൻ്റെ പ്രതിഫലനമാണ് ഈ അംഗീകാരം.