വിറ്റാമിന്‍ സി ധാരാളം അടങ്ങിയിട്ടുള്ള ഓറഞ്ച് രോഗപ്രതിരോധശേഷി മുതല്‍ ചർമ്മത്തിന്‍റെ ആരോഗ്യത്തിന് വരെ നല്ലതാണ്. ഓറഞ്ചിന്റെ തൊലിയും നിരവധി ഗുണങ്ങളാൽ സമ്പന്നമാണ്. മുഖത്തെ ചുളിവുകളെയും മുഖക്കുരുവിനെയും കറുത്തപാടുകളെയും നീക്കം ചെയ്യാന്‍ ഓറഞ്ചിന്‍റെ തൊലി സഹായിക്കും.
ഒരു ടീസ്പൂണ്‍ ഓറഞ്ച് തൊലി പൊടിച്ചതിലേയ്ക്ക് രണ്ട് ടീസ്പൂൺ തൈര് ചേർത്ത് നന്നായി യോജിപ്പിക്കുക. ശേഷം ഈ മിശ്രിതം മുഖത്ത് പുരട്ടാം. 20 മിനിറ്റിന് ശേഷം കഴുകി കളയാം. ഇത് മുഖത്തെ കരുവാളിപ്പ് മാറാനും മുഖം തിളങ്ങാനും സഹായിക്കും. ഒരു വലിയ സ്പൂണ്‍ ഓറഞ്ച് തൊലി പൊടിച്ചതില്‍ ഒരു വലിയ സ്പൂണ്‍ മുള്‍ട്ടാണിമിട്ടിയും കുറച്ച് റോസ് വാട്ടറും ചേര്‍ക്കുക. ഇനി ഈ മിശ്രിതം മുഖത്തും കഴുത്തിലും പുരട്ടി 30 മിനിറ്റിന് ശേഷം കഴുകി കളയാം. ബ്ലാക്ഹെഡ്സും വൈറ്റ് ഹെഡ്സും മാറ്റാന്‍ ഈ പാക്ക് സഹായിക്കും.
ഒരു ടേബിള്‍ സ്‌പൂണ്‍ ഓറഞ്ച് തൊലി പൊടിച്ചതിലേയ്ക്ക് രണ്ട് നുള്ള് മഞ്ഞള്‍ പൊടി ചേര്‍ക്കുക. ശേഷം ഇതിലേയ്ക്ക് ഒരു ടേബിള്‍ സ്‌പൂണ്‍ തേന്‍ കൂടി ചേര്‍ത്ത് കുഴമ്പ് രൂപത്തിലാക്കുക. ശേഷം ഈ മിശ്രിതം മുഖത്ത് പുരട്ടാം. 15 മിനിറ്റിന് ശേഷം കഴുകി കളയാം. മുഖത്തെ കറുത്ത പാടുകളെ അകറ്റാനും കരുവാളിപ്പ് അകറ്റാനും ഈ പാക്ക് സഹായിക്കും. രണ്ട് ടേബിള്‍ സ്‌പൂണ്‍ ഓറഞ്ച് തൊലി പൊടിച്ചതിലേയ്ക്ക് രണ്ട് തുള്ളി നാരങ്ങാ നീര് ചേര്‍ത്ത് മിശ്രിതമാക്കാം. ശേഷം ഈ മിശ്രിതം മുഖത്ത് പുരട്ടാം. 20 മിനിറ്റിന് ശേഷം കഴുകി കളയാം. മുഖം തിളങ്ങാന്‍ ഈ പാക്ക് സഹായിക്കും.
രണ്ട് ടീസ്പൂണ്‍ പൊടിച്ച ഓറഞ്ച് തൊലി, രണ്ട് ടീസ്പൂണ്‍ പഞ്ചസാരയും തേങ്ങാപ്പാലും ചേർത്ത് പേസ്റ്റ് രൂപത്തിലാക്കി മുഖത്ത് പുരട്ടുക. 15 മിനിറ്റിന് ശേഷം കഴുകി കളയാം. ചര്‍മ്മം തിളങ്ങാന്‍ ഇത് സഹായിക്കും.രണ്ട് ടേബിള്‍ സ്‌പൂണ്‍ ഓറഞ്ച് തൊലി പൊടിച്ചതിലേയ്ക്ക് പഴുത്ത പഴത്തിന്‍റെ പള്‍പ്പ് കൂടി ചേര്‍ത്ത് മിശ്രിതമാക്കാം. ശേഷം ഈ മിശ്രിതം മുഖത്ത് പുരട്ടാം. 15 മിനിറ്റിന് ശേഷം കഴുകി കളയാം. മുഖക്കുരുവിനെ തടയാന്‍ ഇങ്ങനെ ചെയ്യുന്നത് നല്ലതാണ്.