'ഒരു അന്വേഷണത്തിന്റെ തുടക്കം' ചിത്രത്തിന്റെ അപ്ഡേറ്റ് പുറത്തുവിട്ട് അണിയറ പ്രവർത്തകർ

പൊന്നാനി കർമ്മാ ബീച്ചിന് സമീപമുള്ള റോഡിനോട് ചേർന്നുള്ള ചുവരിലാലാണ് ഈ ഭീമാകാരൻ പോസ്റ്റർ പതിച്ചിരിക്കുന്നത്.

author-image
മൂവി ഡസ്ക്
New Update
dfgtykuytretyui

 185 അടി വലിപ്പമുള്ള ഭീമാകാരൻ വാൾ പോസ്റ്ററുമായി ഒരു അന്വേഷണത്തിന്റെ തുടക്കം എന്ന ചിത്രത്തിന്റെ അണിയറപ്രവർത്തകർ. താരസമ്പുഷ്ടമായ ഈ ചിത്രത്തിലെ ഒട്ടുമിക്ക തരങ്ങളെയും നമുക്കീ വാൾ പോസ്റ്ററിൽ കാണാനാവും.

Advertisment

പൊന്നാനി കർമ്മാ ബീച്ചിന് സമീപമുള്ള റോഡിനോട് ചേർന്നുള്ള ചുവരിലാലാണ് ഈ ഭീമാകാരൻ പോസ്റ്റർ പതിച്ചിരിക്കുന്നത്. ബെൻസി പ്രൊഡക്ഷൻസിന്റെ ബാനറിൽ കെ. വി. അബ്ദുൽ നാസർ നിർമ്മിക്കുന്ന ചിത്രം എം. എ. നിഷാദ് ആണ് രചനയും സംവിധാനവും നിർവഹിക്കുന്നത്.

ഷൈൻ ടോം ചാക്കോ, വാണി വിശ്വനാഥ്, സമുദ്രക്കനി,മുകേഷ്, ശിവദ, സ്വാസിക,ദുർഗാ കൃഷ്ണ,ജോണി ആന്റണി, മഞ്ജു പിള്ള, പ്രശാന്ത് അലക്സ് തുടങ്ങിയ 64 ലോളം താരങ്ങൾ വേഷമിടുന്നു. ഇൻവെസ്റ്റിഗേഷൻ സസ്പെൻസ് ത്രില്ലർ ജോണറിൽ ഇറങ്ങുന്ന ചിത്രം ഉടൻ തിയേറ്ററുകളിലെത്തും.

Advertisment