ഇത്രയും ലളിതമായ ജീവിതം നയിച്ച മുഖ്യമന്ത്രി വേറെയില്ല: കേരള ദളിത് ഫെഡറേഷൻ സംസ്ഥാന പ്രസിഡന്‍റ് പി. രാമഭദ്രൻ

New Update
kdf palakkad


പാലക്കാട്: കക്ഷിരാഷ്ട്രീയമോ മതമോ നോക്കാതെ പൊതു ജനങ്ങളെ സേവിച്ചിരുന്ന നേതാവായിരിന്നു അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെന്ന് കേരള ദളിത് ഫെഡറേഷൻ സംസ്ഥാന പ്രസിഡൻറ് പി.രാമഭദ്രൻ. കേരളാ ദളിത് ഫെഡറേഷനും ഓൾ കേരള ആൻ്റി കറപ്ഷൻ ആന്‍റ് ഹ്യൂമൺ റൈറ്റ്സ് പ്രൊട്ടക്ഷൻ കൗൺസിലും സംയുക്തമായി പാലക്കാട് സിവിൽ സ്റ്റേഷനു മുമ്പിൽ നടത്തിയ ഉമ്മൻ ചാണ്ടി അനുശോചന യോഗത്തിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു പി. രാമഭദ്രൻ.

Advertisment

ആർക്കും ഏതു സമയത്തും കാണാവുന്ന ജാഡയില്ലാത്ത നേതാവായിരുന്നു ഉമ്മൻ ചാണ്ടി. ആൾക്കൂട്ടത്തിലിരുന്നു കൊണ്ട് തന്നെ കാര്യങ്ങൾ തീരുമാനിക്കാനുള്ള കഴിവും പൊതുജനത്തോടുള്ള വിശ്വാസവും പ്രത്യേകം ശ്രദ്ധേയമാണെന്നും പി. രാമഭദ്രൻ പറഞ്ഞു.

കെഡിഎഫ് സംസ്ഥാന വൈസ് പ്രസിഡൻ്റ് ഐസക് വർഗ്ഗീസ് അദ്ധ്യക്ഷനായി. എസിഎച്ച്ആർപിസി സംസ്ഥാന ജനറൽ സെക്രട്ടറി ജിമ്മി ജോർജ്ജ്, കെഡിഎഫ് ജില്ലാ പ്രസിഡൻ്റ് രാജൻ പുലികോട്, എസിഎച്ച്ആർപിസി ജില്ലാ പ്രസിഡൻ്റ് ദേവ റോയ്, കെഡിഎഫ് ജില്ലാ ജനറൽ സെക്രട്ടറി ജയപ്രകാശൻ, സുരേഷ് കുമാർ എന്നിവർ പ്രസംഗിച്ചു.

Advertisment